സ്വന്തം ലേഖകൻ
നീലേശ്വരം : കുമ്പളപ്പള്ളി മീർകാനം തട്ടിൽ അമ്മാവനെ മർദ്ദിച്ച മരുമക്കൾക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തു. മീർകാനം തട്ടിലെ മേച്ചേരി വടക്കേതിൽ മണിക്കുട്ടന്റെ മകൻ നിതിൻ രാജിന്റെ 23, പരാതിയിലാണ് കേസ്. നവമ്പർ 27-ന് രാത്രി 8.30 മണിക്ക് വീട്ടിലെത്തിയ മണിക്കുട്ടന്റെ മരുമക്കളായ വിനോദ് വിശാഖ് എന്നിവർ നിതിൻ രാജ്, പിതാവ് മണിക്കുട്ടൻ 51, മാതാവ് വത്സല മണിക്കുട്ടൻ എന്നിവരെ മർദ്ദിച്ചതായാണ് പരാതി.
നിതിൻ രാജ് ശബരിമലയ്ക്ക് പോകാൻ മാലയിടുന്നതിനെ ചൊല്ലി പിതാവ് കയർത്ത് സംസാരിച്ചിരുന്നു. മണിക്കുട്ടൻ ദേഷ്യപ്പെട്ടത് തങ്ങളോടാണെന്ന തെറ്റിദ്ധാരണയിലാണ് വിനോദും വിശാഖും ചേർന്ന് സ്വന്തം അമ്മാവൻ കൂടിയായ മണിക്കുട്ടനെ കയ്യേറ്റം ചെയ്തത്. ഇത് തടയാൻ ചെന്നപ്പോഴാണ് മറ്റുള്ളവർക്ക് മർദ്ദനമേറ്റത്.