എംഡിഎംഏയുമായി യുവാക്കൾ പിടിയിൽ

സ്വന്തം ലേഖകൻ

മഞ്ചേശ്വരം : ഉപ്പള മണ്ണംകുഴി സ്റ്റേഡിയത്തിന് സമീപം മഞ്ചേശ്വരം പോലീസ് നടത്തിയ പരിശോധനയിൽ എംഡിഎംഏയുമായി മൂന്ന് യുവാക്കൾ പിടിയിൽ. മഞ്ചേശ്വരം പോലീസ് ഇൻസ്പെക്ടർ ഏ. സന്തോഷ്കുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് ഇന്നലെ രാത്രി 11.20-ന് മൂന്നംഗ സംഘം പോലീസ് പിടിയിലായത്.

മഞ്ചേശ്വരം കോടിബയൽ മുഹമ്മദ് ഷെഫീഖിന്റെ മകൻ മുഹമ്മദ് കാസിം 43, മച്ചമ്പാടി ബജലിക ആയിഷാ മൻസിലിൽ ഹസൈനാറുടെ മകൻ  അബ്ദുൾ സവാസ് 28, ഉപ്പള ബൊപ്പായിത്തൊട്ടി ജിൽദാർ മൻസിലിൽ അബ്ബാസിന്റെ മകൻ  മുഹമ്മദ് നാസർ 33, എന്നിവരെയാണ് 18.25 ഗ്രാം എംഡിഎംഏയുമായി മഞ്ചേശ്വരം പോലീസ് പിടികൂടിയത്.

മൂന്നുപേർക്കുമെതിരെ പോലീസ് എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതികൾ സഞ്ചരിച്ച കെ.ഏ. 19 എച്ച്.ജി 7865 നമ്പർ സ്കൂട്ടിയും പോലീസ് കസ്റ്റഡിയിലെടുത്തു.

Read Previous

അബൂബക്കർ സിദ്ദിഖ്  കൊല; ഒരാൾകൂടി പിടിയിൽ

Read Next

വീട്ടിൽ അതിക്രമിച്ച് കയറി മർദ്ദനം