ഭാര്യയെ ഭർത്താവ് മർദ്ദിച്ചു

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : വീട്ടിൽ അതിക്രമിച്ച് കയറി ഭാര്യയെ ശീമക്കൊന്ന വടി കൊണ്ടടിച്ച ഭർത്താവിനെതിരെ പോലീസ് കേസ്. ചെമ്മട്ടംവയൽ പീടികവളപ്പിൽ നാരായണന്റെ മകൾ കെ. ബീനയാണ് 34, ഭർത്താവ് രവീന്ദ്രനെതിരെ ഹോസ്ദുർഗ്ഗ് പോലീസിൽ പരാതി നൽകിയത്.നവമ്പർ 26-ന് വൈകുന്നേരം 5.30 മണിക്ക് വീട്ടിലെത്തിയ രവീന്ദ്രൻ തന്നെ തടഞ്ഞുനിർത്തി പിടിച്ച് വലിച്ച് റോഡിൽ തള്ളിയിട്ട ശേഷം ശീമക്കൊന്ന വടി കൊണ്ടടിച്ചുവെന്നാണ് പരാതി. വീട്ടിലെത്തിയ മാർക്കറ്റിംഗ് ഏജന്റുമായി ബീന സംസാരിക്കുന്നത്  രവീന്ദ്രൻ മൊബൈലിൽ പകർത്തിയിരുന്നു. ഇത് ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിലാണ്  ഇദ്ദേഹം ഭാര്യയെ മർദ്ദിച്ചത്.

Read Previous

വീട്ടിൽ അതിക്രമിച്ച് കയറി മർദ്ദനം

Read Next

അമ്മാവനെ മർദ്ദിച്ച മരുമക്കൾക്കെതിരെ കേസ്