സ്വന്തം ലേഖകൻ
കാഞ്ഞങ്ങാട് : വീട്ടിൽ അതിക്രമിച്ച് കയറി സ്ത്രീകളടക്കമുള്ളവരെ മർദ്ദിച്ചതിന് 14 പേർക്കെതിരെ ഹോസ്ദുർഗ്ഗ് പോലീസ് കേസെടുത്തു. കാഞ്ഞങ്ങാട് കടപ്പുറത്തെ ജഗന്നാഥന്റെ ഭാര്യ കെ. ശാന്തയുടെ 52, പരാതിയിലാണ് ഹോസ്ദുർഗ്ഗ് പോലീസ് ഐപിസി 354 (സ്ത്രീകളെ അപമാനിക്കൽ) അടക്കമുള്ള വകുപ്പുകൾ ചേർത്ത് 14 പേർക്കെതിരെ കേസെടുത്തത്.
കാഞ്ഞങ്ങാട് കടപ്പുറം അയ്യപ്പഭജന മന്ദിരത്തിൽ നടന്ന ഗാനമേളയ്ക്കിടെ ശാന്തയുടെ മകൻ ഡാൻസ് ചെയ്തതിനെ ചൊല്ലി തർക്കമുണ്ടായിരുന്നു. ഇതേത്തുടർന്നുള്ള വിരോധത്തിലാണ് ഇന്നലെ പുലർച്ചെ ഒന്നര മണിക്ക് പതിനാലംഗ സംഘം ശാന്തയുടെ വീട്ടിൽ അതിക്രമിച്ച് കയറി അവരെയും മകന്റെ മകളെയും മർദ്ദിച്ചത്. അക്രമി സംഘം ശാന്തയുടെ മകന്റെ ഭാര്യയുടെ വസ്ത്രം വലിച്ച് കീറിയതായും പരാതിയുണ്ട്.