ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
ചെറുവത്തൂർ : കോഴിക്കോട് നരിക്കാട്ടേരിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വലിയപൊയിൽ സ്വദേശി ശ്രീജിത്തിന്റെ മരണകാരണം വാരിയെല്ലിനേറ്റ ക്ഷതമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. യുവാവിന്റെ മരണം അപകടം മൂലമുണ്ടായതല്ലെന്നുറപ്പായതോടെ കൊലപാതമാണെന്നുറപ്പിച്ച് നാദാപുരം പോലീസ് അന്വേഷണമാരംഭിച്ചു.
ശ്രീജിത്തിന്റെ തലയ്ക്ക് പിറകിൽ ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു. ഇടതു കൈ തോളെല്ലുമായി ബന്ധം വേർപെട്ട് ഒടിഞ്ഞുതൂങ്ങിയ നിലയിലായിരുന്നു. വാഹനത്തിനകത്ത് രക്തക്കറയൊന്നും കാണാൻ കഴിയാത്തതും സംശയത്തിനിട നൽകിയിട്ടുണ്ട്. ശ്രീജിത്തെ മറ്റെവിടെയോ അപായപ്പെടുത്തി വലലിച്ചിഴച്ച് കാറിൽ കയറ്റി നരിക്കാട്ടേരി കാരയിൽ കനാലിന് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്നും സംശയിക്കുന്നു.
മൃതദേഹത്തിൽ കാണപ്പെട്ട മുറിപ്പാടുകൾ നിലത്തുകൂടി വലിച്ചിഴച്ചതിന്റെയാണെന്ന് സംശയമുണ്ട്. നട്ടെല്ലിന്റെ ഭാഗത്ത് തീ പൊള്ളിച്ചത് പോലുള്ള പാടുകളും കണ്ടെത്തിയിരുന്നു. ഭാര്യാഗൃഹത്തിനും 20 കിലോമീറ്റർ അകലെയാണ് ശ്രീജിത്തിനെ മുറിവേറ്റ് അവശനിലയിൽ കാറിനുള്ളിൽ കണ്ടെത്തിയത്.പാതി ജീവനറ്റ അവസ്ഥയിലാണ് യുവാവിനെ നാട്ടുകാർ കണ്ടെത്തിയത്. വാരിയെല്ലിനുണ്ടായ ക്ഷതത്തെ തുടർന്ന് ആന്തരിക രക്തസ്രാവമുണ്ടായതായാണ് ശ്രീജിത്തിന്റെ മരണ കാരണമെന്ന് സംശയിക്കുന്നു.
സംഭവ ദിവസം ഒറ്റയ്ക്ക് ഭാര്യാഗൃഹത്തിലെത്തിയ ശ്രീജിത്ത് കുറച്ച് കഴിഞ്ഞ് അവിടെ നിന്നും തിരിച്ചുപോയിരുന്നു. കുറേ നേരം കഴിഞ്ഞ് യുവാവ് ഭാര്യാഗൃഹത്തിൽ തിരിച്ചെത്തിയത് മറ്റൊരാൾ ഓടിച്ച കാറിലാണ്. ഇൗ അജ്ഞാതനെക്കുറിച്ച് ശ്രീജിത്തിന്റെ ഭാര്യാ വീട്ടുകാർക്കും അറിയില്ല. കാറിലുണ്ടായിരുന്ന അജ്ഞാതനെ ചുറ്റിപ്പറ്റിയാണ് കേസന്വേഷണം പുരോഗമിക്കുന്നത്.
കേസന്വേഷണത്തിൽ നിർണ്ണായകമായേക്കാവുന്ന ചില വിവരങ്ങൾ നാദാപുരം പോലീസിന് ലഭിച്ചു. ഭാര്യാ ഗൃഹത്തിൽ നിന്നും 20 കിലോമീറ്റർ അകലെയുള്ള സ്ഥലത്ത് ശ്രീജിത്തിനെയെത്തിച്ചതാരാണെന്നും അന്വേഷിക്കുന്നുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഇന്നലെ വൈകുന്നേരത്തോടെ വലിയപൊയിലെത്തിച്ച് സംസ്്ക്കരിച്ചു.