യുവാവിനെ മയക്കുമരുന്ന് കേസിൽ കുടുക്കിയെന്ന്

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: വീട്ടിലേക്ക് വെള്ളമെടുക്കാൻ പോയ യുവാവിനെ മയക്കുമരുന്നുകേസിൽ കുടുക്കിയതായി ബന്ധുക്കൾ. കഴിഞ്ഞ ദിവസം ഇഖ്ബാൽ ജംങ്ഷനിൽ എം.ഡി.എം.എ കടത്ത് കേസിൽ പിടിയിലായ യുവാവിന്റെ ബന്ധുക്കളാണ് ആരോപണവുമായി രംഗത്തു വന്നത്.

ഇട്ടമ്മൽ നസ്രത്ത് ക്വൾട്ടേഴ്സിലെ പി.എ അഹമ്മദിന്റെ മകൻ പി.എ മൻസൂറിനെ പോലീസ് മയക്കുമരുന്ന് കേസിൽ കുടുക്കുകയായിരുന്നു എന്നാണ് ബന്ധുക്കളുടെ ആക്ഷേപം. ഇഖ്ബാൽ നഗറിലെ ഫസലു, ഷറഫ്, ആസിഫ് എന്നിവർ ചേർന്ന് മൻസൂറിനെ ക്രൂരമായി മർദ്ദിക്കുകയും മയക്കുമരുന്ന് കച്ചവടക്കാരനാണെന്ന് മുദ്രകുത്തി പോലീസിന് കൈമാറുകയായിരുന്നു. പി.എ. മൻസൂർ അടക്കമുള്ള മൂന്നംഗ സംഘത്തിനെതിരെയാണ് എം.ഡി.എം.എ കൈവശം വെച്ചതിന് ഹോസ്ദുർഗ് പോലീസ് കേസെടുത്തത്.

Read Previous

വിഴിഞ്ഞം പദ്ധതി; സമരസമിതി ഒഴികെ എല്ലാവരും പിന്തുണ പ്രഖ്യാപിച്ചെന്ന് മന്ത്രി

Read Next

യുവാവിനെതട്ടിക്കൊണ്ടു പോയവർക്കെതിരെ കേസ്