വാഹന മോഷ്ടാവ് പെരിയാട്ടടുക്കം റിയാസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു

റിയാസിന്റെ ഭാര്യയുടെ പേരിലും കേസ്

സ്വന്തം ലേഖകൻ

നീലേശ്വരം : വാഹന പരിശോധനയ്ക്കിടെ എംഡിഎംഏ ലഹരി മരുന്നുമായി പിടിയിലായ പ്രതി പോലീസ് ജീപ്പിലെ സ്പാനർ കൊണ്ട് തലയ്ക്കടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. നീലേശ്വരം പോലീസ് സ്റ്റേഷനിലാണ് നാടകീയ സംഭവങ്ങൾ. ഇന്നലെ വൈകുന്നേരം 6-10-ന് നീലേശ്വരം   പോലീസ് ദേശീയപാതയിൽ നെടുങ്കണ്ടയിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കുപ്രസിദ്ധ കുറ്റവാളി പെരിയാട്ടടുക്കം റിയാസ് കാറിൽ മയക്കുമരുന്നുമായെത്തിയത്.

പോലീസ് കൈകാണിച്ചിട്ട് നിർത്താതെ പോയ വാഹനം പിന്തുടർന്നാണ് കോട്ടപ്പുറത്ത് പോലീസ് പിടികൂടിയത്. തുടർന്ന് റിയാസ് സഞ്ചരിച്ച കെ.എൽ. 60 എസ് 3007 നമ്പർ കാറിനുള്ളിൽ പോലീസ് നടത്തിയ പരിശോധനയിലാണ് 5.7 ഗ്രാം എംഡിഎംഏ കണ്ടെടുത്തത്.

കാറിനുള്ളിൽ പെരിയാട്ടടുക്കം റിയാസിന്റെ ഭാര്യ കൂത്തുപറമ്പ് ഓലമ്പ്ര സ്വദേശിനിയായ എം. സുമയ്യയുമുണ്ടായിരുന്നു. ഇരുവരെയും പോലീസ് സ്റ്റേഷനിലെത്തിച്ചപ്പോഴാണ് റിയാസ് പോലീസ് വാഹനത്തിലെ ടൂൾ കിറ്റിൽ നിന്നും സ്പാനറെടുത്ത് സ്വന്തം തലയ്ക്കടിച്ചത്. സംഭവത്തിൽ റിയാസ്, ഭാര്യ എം. സുമയ്യ എന്നിവരെ പ്രതികളാക്കിയാണ് നീേലശ്വരം പോലീസ് കേസെടുത്തു.

നീലേശ്വരം  പോലീസ് ഇൻസ്പെക്ടർ, കെ. പി ശ്രീഹരിയും സംഘവുമാണ് മയക്കുമരുന്ന് കടത്ത് പിടികൂടിയത്. കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും പയ്യന്നൂർ ഭാഗത്തേക്കുള്ള യാത്രയ്ക്കിടെയാണ് റിയാസ് പോലീസ് വലയിലായത്.

കൊലപാതകം, മോഷണം, മയക്കുമരുന്ന് കടത്തടക്കം കേരളം, കർണ്ണാടക, തമിഴ്നാട്, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ അമ്പതിൽപ്പരം കേസ്സുകളിൽ പ്രതിയാണ് റിയാസ്. പോലീസ് സംഘത്തിൽ നീലേശ്വരം എസ്ഐ, കെ. ശ്രീജേഷ്,  സിവിൽ പോലീസ് ഓഫീസർമാരായ  ശൈലജ, മഹേഷ്‌, ഡ്രൈവർ മനു. കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ സ്‌ക്വാഡ് അംഗങ്ങളായ അബുബക്കർ കല്ലായി, നികേഷ്. ജിനേഷ് എന്നിവർ ഉണ്ടായിരുന്നു

LatestDaily

Read Previous

പെൺകുട്ടികളെ കയറിപ്പിടിക്കൽ റിയാസിന് ഹോബി, അരമണിക്കൂർ ഇടവിട്ട് കയറിപ്പിടിച്ചത് രണ്ട് പെൺകുട്ടികളെ

Read Next

യുവാവ് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ