ലോഗ് ബുക്ക് തിരിമറി: നഗരസഭാ കൗൺസിൽ യോഗം സ്തംഭിച്ചു

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട്: നഗരസഭ കൗൺസിൽ യോഗത്തിൽ ലോഗ് ബുക്ക് തിരിമറിയിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട യു.ഡി.എഫ് കൗൺസിലർമാരെ ചെയർ പേഴ്സൺ സസ് പെന്റ് ചെയ്തതിൽ കൗൺസിൽ യോഗത്തിൽ ബഹളം . ലോഗ് ബുക്ക്‌ അഴിമതി  അന്വേഷിക്കണമെന്നാവശ്യപ്പെട്ട്  യുഡിഎഫ് പാർലിമെന്ററി പാർട്ടി ലീഡർ കെ. കെ. ജാഫർ , നഗരസഭ കൗൺസിലർ ടി.കെ സുമയ്യ എന്നിവർ അടിയന്തിര പ്രമേയം അവതരിപ്പിക്കാൻ അനുമതി ആവശ്യപ്പെട്ടതിന് ചെയർ പേഴ്സൺ അനുമതി നിഷേധിച്ചതിൽ യുഡിഎഫ് പ്രതിഷേധിച്ചു.

യു.ഡി.എഫ് കൗൺസിൽ മാർ മുദ്രാവാക്യം വിളിക്കുകയും, വിജിലൻസ് അന്വേഷണമാവശ്യപ്പെടുകയും ചെയ്തു. കൗൺസിൽ യോഗം തടസ്സപ്പെടുത്താൻ  ശ്രമിച്ചുവെന്നാരോപിച്ച് യു.ഡി.എഫ് കൗൺസിലർ മാരെ ചെയർ പേഴ്സൺ കെ.വി സുജാത  സസ്പെൻറ് ചെയ്യുകയും , അജണ്ടകൾ മുഴുവൻ പാസായതായി അറിയിക്കുകയും ചെയ്തു.

മുഴുവൻ അജണ്ടകളും ചർച്ച കൂടാതെ പാസ്സാക്കുകയും, വളരെ പ്രധാന പ്പെട്ട അലാമിപ്പള്ളി ബസ് സ്റ്റാന്റ് അടക്കമുള്ള വിഷയം അജണ്ടയിലുണ്ടായിരിക്കെ ചർച്ചകൂടാതെ പാസാക്കിയത് അംഗീകരിക്കാൻ പറ്റാത്തതാണ്. അതിന്മേൽ വിയോജനം രേഖപ്പെടുത്തുമെന്ന് കെ.കെ. ജാഫർ  പറഞ്ഞു.

യു.ഡി.എഫ് കൗണ്‍സിലര്‍മാരായ കെ.കെ ജാഫർ,  ടി. കെ. സുമയ്യ, സി.എച്ച് സുബൈദ,  സി. കെ. അഷ്‌റഫ്, ടി. മുഹമ്മദ് കുഞ്ഞി, സെവന്‍ സ്റ്റാര്‍ അബ്ദു റഹിമാന്‍, വി. വി. ശോഭ,  ഹസീന റസാഖ്, അസ്മ മാങ്കുല്‍, റസിയ ഗഫൂര്‍, ആയിഷ, അനീസ എന്നിവരെയാണ് നഗരസഭ ചെയർ പേഴ്സൺ സസ് പെന്റ് ചെയ്തത്.

Read Previous

പെൺകുട്ടിയെ കയറിപ്പിടിച്ച യുവാവ് അറസ്റ്റിൽ

Read Next

രാജ്ഭവൻ നിയമനത്തിന് പ്രത്യേക ചട്ടം; എതിർപ്പ് വ്യക്തമാക്കി സർക്കാർ