സ്ത്രീയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ    

കാസർകോട്: ബംഗാൾ സ്വദേശിക്കൊപ്പം താമസിച്ചിരുന്ന സ്ത്രീയെ മരിച്ചനിലയിൽ കണ്ടെത്തി. കാസർകോട് ബീരമംഗലയിലെ ക്വാർട്ടേഴ്സ് മുറിയിൽ ചാക്കിൽ കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് ഹോട്ടൽ തൊഴിലാളിയായി ജോലി ചെയ്തിരുന്ന ഇമ്രാനൊപ്പമാണ് സ്ത്രീ താമസിച്ചിരുന്നത്.

ഈ സ്ത്രീക്ക് അയൽവാസികളുമായിട്ടൊന്നും വലിയ ബന്ധമുണ്ടായിരുന്നില്ല. രണ്ട് ദിവസം മുൻപ് ഇമ്രാൻ വീട്ടിൽ നിന്ന് പോയിരുന്നു. ഈ സ്ത്രീ വാതിൽ തുറക്കാതായതോടെ സംശയം തോന്നിയ അയൽവാസികൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സംഭവമറിഞ്ഞയുടൻ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ശാരീരിക വൈകല്യമുള്ള സ്ത്രീയുടെ വിവരങ്ങളൊന്നും ലഭ്യമല്ല. ഇമ്രാനെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം.

Read Previous

ബൈക്കിൽ കറങ്ങി പെൺകുട്ടികളെ കയറിപ്പിടിക്കുന്ന യുവാവ് റിമാന്റിൽ

Read Next

അഷ്ടമുടിക്കായലിലെ പുരവഞ്ചികള്‍ക്കെതിരെ നടപടിയുമായി അധികൃതര്‍