Breaking News :

ലോറി വൈദ്യൂതി തൂൺ  ഇടിച്ചു തകര്‍ത്തു

കാഞ്ഞങ്ങാട്: ടോറസ് ലോറി നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റ് ഇടിച്ച് തകര്‍ത്തു. കാഞ്ഞങ്ങാട് സൗത്തില്‍ ഇന്ന്  പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം . കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസ് ലോറി നിയന്ത്രണം വിട്ട് എതിര്‍ ദിശയിലെ റോഡില്‍ കയറി ഇലക്ട്രിക് പോസ്റ്റും കമ്പികളും തകര്‍ത്ത് വീടിന് സമീപത്തായാണ് നിന്നത്.

ഈ സമയം വൈദ്യുതി ഇല്ലാത്തതിനാല്‍ വന്‍ ദുരന്തം. ഒഴിവായി. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണം. ആര്‍ക്കും പരിക്കില്ല. അപകടത്തെ തുടർന്ന് പുലർച്ചെ 4 മണി മുതൽ കാഞ്ഞങ്ങാട് സൗത്ത് കൊവ്വൽപ്പള്ളി ഭാഗങ്ങളിൽ മുടങ്ങിയ വൈദ്യുതി ഉച്ചയ്ക്ക് ഒരു മണിവരെ പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല.

Read Previous

വിദ്യാർത്ഥിയുടെ കൈ മുറിച്ച സംഭവത്തിൽ  അസ്ഥിരോഗ വിദഗ്ദനെതിരെ കേസ്

Read Next

കല്ല്യോട്ട്  ഇരട്ടക്കൊല: പ്രതികളെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍  ഉത്തരവ്‌