നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും നിരോധിത ലഹരി ഉൽപ്പന്നങ്ങൾ പിടികൂടിയ സംഭവത്തിൽ ഹോസ്ദുർഗ്ഗ് പോലീസ് കേസെടുത്തു. പുതിയകോട്ട ടി,ബി. റോഡ് ഫാത്തിമ മൻസിലിൽ മൊയ്തീൻ ഹാജിയുടെ മകൻ ടി. അബ്ദുൾ അസീസിന്റെ പക്കൽ നിന്നാണ് ഹോസ്ദുർഗ്ഗ് എസ്ഐ, കെ. രാജീവനും സംഘവും നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്.

അബ്ദുൾ അസീസിന്റെ പക്കൽ നിന്നും 6130 രൂപയും പോലീസ് പിടികൂടി. വിൽപ്പന ലക്ഷ്യമിട്ട് നിരോധിത ലഹരി വസ്തുക്കളുമായി ചുറ്റിക്കറങ്ങുന്നതിനിടെയാണ് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും ഇദ്ദേഹത്തെ പോലീസ് പിടികൂടിയത്.

Read Previous

കോടതി ജീവനക്കാരന്റെ കവുങ്ങ് മോഷ്ടിച്ചു

Read Next

ബൈക്കിൽ കറങ്ങി പെൺകുട്ടികളെ കയറിപ്പിടിക്കുന്ന യുവാവ് റിമാന്റിൽ