ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
ചിറ്റാരിക്കാൽ : ബൈക്കിൽ ഹെൽമറ്റ് ധരിച്ചെത്തി പെൺകുട്ടികളെ കയറിപ്പിടിക്കൽ പതിവാക്കിയ കണ്ണൂർ പ്രാപ്പൊയിൽ സ്വദേശി റിയാസ് റിമാന്റിൽ. ചിറ്റാരിക്കാൽ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 13, 15 വയസ്സ് പ്രായക്കാരായ പെൺകുട്ടികളെ വഴിയിൽ കയറിപ്പിടിച്ചെന്ന പരാതിയിൽ യുവാവിനെതിരെ ചിറ്റാരിക്കാൽ പോലീസ് കേസെടുത്തിരുന്നു.
ഒറ്റയ്ക്ക് നടന്നുപോകുന്ന പെൺകുട്ടികളെ ബൈക്കിലെത്തി കയറിപ്പിടിച്ച ശേഷം രക്ഷപ്പെടൽ പതിവാക്കിയ ചെറുപുഴ പ്രാപ്പൊയിലിലെ പുതിയകത്തെ റിയാസിനെ 30, കഴിഞ്ഞ ദിവസമാണ് ചിറ്റാരിക്കാൽ പോലീസ് ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രനും സംഘവും കണ്ണൂരിലെ ലോഡ്ജിൽ പിടികൂടിയത്.
നവമ്പർ 7-ന് വൈകുന്നേരം കമ്പല്ലൂർ കാട്ടിപ്പൊയിലിൽ റോഡരികിലൂടെ നടന്നുപോകുകയായിരുന്ന പെൺകുട്ടിയെ കയറിപ്പിടിച്ച സംഭവത്തിൽ റിയാസിനെതിരെ ചിറ്റാരിക്കാൽ പോലീസിൽ പരാതി ലഭിച്ചിരുന്നു. അതേദിവസം തന്നെ കമ്പല്ലൂരിൽ മറ്റൊരു പെൺകുട്ടിയെയും റിയാസ് കയറിപ്പിടിച്ചിരുന്നു.
ഇൗസ്റ്റ് എളേരി കമ്പല്ലൂർ കൊല്ലാടയിൽ താമസിച്ച് ചെങ്കൽപ്പണയിൽ ജോലിയെടുക്കുന്ന റിയാസിനെതിരെ സമാന പരാതികൾ മുമ്പും ഉണ്ടായിട്ടുണ്ട്. നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചാണ് ചിറ്റാരിക്കാൽ പോലീസ് പ്രതിയെ കുടുക്കിയത്.
റിയാസിന്റെ മൊബൈൽ ഫോണും സൈബർ സെല്ലിന്റെ നിരീക്ഷണത്തിലായിരുന്നു. വിദ്യാർത്ഥിനികളെ കയറിപ്പിടിച്ച സംഭവത്തിൽ ചിറ്റാരിക്കാൽ പോലീസ് പോക്സോ കേസ് റജിസ്റ്റർ ചെയ്തതോടെ കൊല്ലാടയിലെ താമസ സ്ഥലത്ത് നിന്നും മുങ്ങിയ പ്രതിയെ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് കണ്ണൂരിൽ പിടികൂടിയത്.