ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
ബേക്കൽ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച മുസ്ലിം ലീഗ് പ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. ബേക്കൽ ഹദ്ദാദ് നഗർ സ്വദേശി ഏ.സി. അബ്ദുള്ളയാണ് 55, ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പതിനാറുകാരിയെ കയറിപ്പിടിച്ച് പീഡിപ്പിച്ചത്.
മുസ്്ലീം ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിനിന്റെ ഭാഗമായി പെൺകുട്ടിയുടെ വീട്ടിലെത്തിയ ഏ.സി.അബ്ദുള്ള വീട്ടിൽ തനിച്ചായിരുന്ന പെൺകുട്ടിയെ കയറി പ്പിടിക്കുകയായിരുന്നു. പെൺകുട്ടി രക്ഷിതാക്കളെ വിവരമറിയിച്ചതോടെയാണ് സംഭവം പോലീസിലെത്തിയത്. മുസ്ലിം ലീഗിന്റെ പ്രവാസി സംഘടനയായ ജിദ്ദ കെഎംസിസിയുടെ സൗദി ഘടകം നേതാവായ അബ്ദുള്ള പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയ അടുത്ത നാളിലാണ്.
പീഡന സംഭവത്തിൽ ഏ.സി. അബ്ദുള്ളയ്ക്കെതിരെ ബേക്കൽ പോലീസ് പോക്സോ ചുമത്തി കേസെടുത്തു. ബേക്കൽ പ്രദേശത്തുള്ള വീട്ടിൽ നിന്ന് അബ്ദുള്ളയെ ഇന്ന് പുലർച്ചെയാണ് ബേക്കൽ ഇൻസ്പെക്ടറും പാർട്ടിയും പിടികൂടിയത്. അബ്ദുല്ലയ്ക്ക് പതിമൂന്നും, പതിനഞ്ചും, പതിനാറും പ്രായമുള്ള മൂന്ന് പെൺകുട്ടികളുണ്ട്. അബ്ദുള്ളയെ ഇന്ന് ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കും.