മഞ്ചേശ്വരത്ത് 18 ലക്ഷത്തിന്റെ കുഴൽപ്പണ വേട്ട 

മഞ്ചേശ്വരം: എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വാഹന പരിശോധനയില്‍ കുഴല്‍പ്പണം പിടികൂടി. മഹാരാഷ്ട്രയില്‍ നിന്നും ഏജന്റ് മുഖേന കൊടുത്തുവിട്ട 18 ലക്ഷം രൂപയാണ്.  ഇന്‍സ്‌പെക്ടര്‍ സജിത്ത് കെ.എസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പിടികൂടിയത്.

പണവുമായി കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ വന്ന മഹാരാഷ്ട്ര സോലാപ്പൂര്‍ സ്വദേശി നിതിനെ 25, അറസ്റ്റു ചെയ്തു. കാസർകോട് സ്വദേശിക്ക് കൈമാറാനാണ് പണമെന്നും ഇത് ആരാണെന്നറിയില്ലെന്നും ബസിറങ്ങുമ്പോള്‍ വിളിക്കുമെന്നും പ്രതി പറഞ്ഞു.

പ്രതിയേയും പണവും മഞ്ചേശ്വരം പോലീസിന് കൈമാറി. കഴിഞ്ഞ ഏതാനും മാസത്തിനുള്ളില്‍ നാലു തവണകളിലായി ഒരു കോടിയിലധികം രൂപയുടെ കുഴല്‍പ്പണം ചെക്ക്‌പോസ്റ്റില്‍ പിടികൂടിയിരുന്നു.

Read Previous

വടിവാളുമായി യുവാവ് റിമാന്റിൽ

Read Next

മൂന്ന് ഇന്നോവ കാറുകളും ഡ്രൈവര്‍മാരും വേണം; രാജ്ഭവനിൽ നിന്നയച്ച കത്ത് പുറത്ത്