ഡിസിസി പ്രസിഡണ്ട് പി. കെ. ഫൈസലിന്റെ ഭൂമി ബാങ്ക് ഏറ്റെടുത്തു

സ്വന്തം ലേഖകൻ

പടന്ന: വായ്പ തിരിച്ചടക്കാത്തതിനെ തുടർന്ന് ഡിസിസി പ്രസിഡണ്ട് പി.കെ ഫൈസലിന്റെ എടച്ചാക്കൈ കൊക്കോക്കടവിലെ ഭൂമി ബാങ്ക് കൈവശപ്പെടുത്തി. കേരള ബാങ്ക് പടന്ന ശാഖയാണ് പി.കെ. ഫൈസലിന്റെ വസ്തു ഏറ്റെടുത്ത് സ്ഥലത്ത് ബോർഡ് സ്ഥാപിച്ചത്.

പി.കെ. ഫൈസൽ 2016 – ൽ സംസ്ഥാന സഹകരണ  ബാങ്ക് പടന്ന ശാഖയിൽ നിന്നെടുത്ത കടമാണ് തിരിച്ചടവ് മുങ്ങിയതിനെ തുടർന്ന് ബാങ്ക് കൈവശപ്പെടുത്തിയത്. വസ്തു ബാങ്ക് കൈവശപ്പെടുത്തിയതായും പ്രസ്തുത വസ്തു സംബന്ധിച്ചുള്ള ഇടപാടുകളെല്ലാം ഇനി ബാങ്ക് മുഖേനയായിരിക്കുമെന്നുമാണ് പി.കെ. ഫൈസലിന്റെ ഭൂമിയിൽ ബാങ്ക് സ്ഥാപിച്ച കൈവശപ്പെടുത്തൽ അറിയിപ്പിൽ രേഖപ്പെടുത്തിയത്.

Read Previous

പ്രതിദിന വേതന നിരക്കിൽ കേരളം മുന്നിൽ; നിർമ്മാണ തൊഴിലാളിയുടെ ശരാശരി വേതനം 837.3 രൂപ

Read Next

മാതോത്ത് ക്ഷേത്രക്കവർച്ച; പ്രതിയെ തിരിച്ചറിഞ്ഞു