അമ്മയ്ക്കും മകൾക്കും കടന്നൽ കുത്തേറ്റു, മാതാവ് തീവ്രപരിചരണത്തിൽ

പയ്യന്നൂര്‍ : മാത്തില്‍ വടശ്ശേരിയില്‍ കടന്നല്‍ കുത്തേറ്റ് നിരവധി പേർക്ക്. പരിക്ക് സാരമായി കുത്തേറ്റ നാലു പേരെ പയ്യന്നൂരിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാത്തിൽ വടശ്ശേരിയിലെ വീണ 33, മകള്‍ മാത്തില്‍ സ്‌കൂളിലെ ആറാം തരം വിദ്യാര്‍ഥിനി ആര്യശ്രീ, കാങ്കോല്‍ പാനോത്തെ വിജയന്‍ 47, മാതാവ് തമ്പായി 70, എന്നിവര്‍ക്കാണ് കടന്നൽ കുത്തേറ്റത്.

നാലു പേരെയും പയ്യന്നൂർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നുരാവിലെ 9-15ണ് സംഭവം. വീണയുടെ മകള്‍ ആര്യശ്രീയെ സ്‌കൂളിലെത്തിക്കാൻ പോകുന്നതിനിടയിലാണ് കടന്നല്‍കൂട്ടം ഇവരെ ആക്രമിച്ചത്.

വടശ്ശേരി മണലിലെ ബന്ധുവീട്ടിലേക്കുള്ള ബൈക്ക് യാത്രക്കിടെയാണ് കാങ്കോൽ പാനോത്തെ വിജയനെയും അമ്മ തമ്പായിയേയും പിന്തുടര്‍ന്നെത്തിയ കടന്നല്‍കൂട്ടം ആക്രമിച്ചത്. ഗുരുതരമായി കടന്നൽ കുത്തേറ്റ് അവശനിലയിലായ തമ്പായി യെ ആശുപത്രിയിലെതീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

LatestDaily

Read Previous

പൊതുമരാമത്ത് വകുപ്പിന്റെ പ്രവർത്തികളുടെ ഗുണനിലവാരം പരിശോധിക്കും; മന്ത്രി മുഹമ്മദ്‌ റിയാസ്

Read Next

കോൺഗ്രസിന്റേത് മൃദു ഹിന്ദുത്വ നിലപാട്: എം.വി. ഗോവിന്ദൻ