ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം പ്രതിനിധി
കാഞ്ഞങ്ങാട്: തലശ്ശേരി കലാപത്തിന് കോപ്പ് കൂട്ടിയ ഫാസിസ്റ്റുകൾക്ക് രക്ഷാകവചമായി പ്രവർത്തിച്ച കെ. സുധാകരൻ കെപിസിസി പ്രസിഡണ്ടിന്റെ കസേരയിലിരിക്കാൻ യോഗ്യനല്ലെന്ന് കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്ന അഡ്വ. സി.കെ. ശ്രീധരൻ. വർഗ്ഗീയതയെ സംഘടിതമായി എതിർക്കേണ്ട വർത്തമാനകാല സാഹചര്യത്തിൽ ആർഎസ്എസ് അനുകൂല നിലപാടുകളിലൂടെ വിവാദം സൃഷ്ടിച്ച കെ. സുധാകരന്റെ സമീപനം ലജ്ജാകരമെന്ന് സിപിഎം നൽകിയ സ്വീകരണത്തിന് മറുപടിയായി സി.കെ. ശ്രീധരൻ പറഞ്ഞു.
തികഞ്ഞ മതേതര വാദിയായ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെപോലും വർഗ്ഗീയതയോട് സന്ധി ചെയ്ത ആളായി ചിത്രീകരിച്ച കെ. സുധാകരൻ കെപിസിസി പ്രസിഡണ്ടായി തുടരേണ്ടതുണ്ടോ എന്ന് കോൺഗ്രസ് ദേശീയ നേതൃത്വം പരിശോധിക്കണമെന്ന് മുൻ കെപിസിസി വൈസ് പ്രസിഡണ്ട് കൂടിയായ സി.കെ. ശ്രീധരൻ ആവശ്യപ്പെട്ടു.
ഏളേരി ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിയായിരുന്ന അഡ്വ: എം.ആർ. ശിവപ്രസാദ്, ബളാൽ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ടായിരുന്ന അഡ്വ. കെ.ടി. ജോസഫ്, വീക്ഷണം ദിനപത്രത്തിന്റെ മുൻ കണ്ണൂർ യൂനിറ്റ് മാനേജർ കെ.വി. സുരേന്ദ്രൻ, ബിഡിജെഎസ്, ജില്ലാ സെക്രട്ടറി അഡ്വ. എം.ഡി. ദിലീഷ്കുമാർ എന്നിവർ സി.കെ. ശ്രീധരനൊപ്പം സിപിമ്മിൽ ചേർന്നു. വേദിയിലുണ്ടായിരുന്ന ഇവരെയെല്ലാം സിപിഎ നേതാക്കൾ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.