ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട്-കാസർകോട് കെ.എസ്.ടി.പി. പാതയിൽ കൊവ്വൽപ്പള്ളിക്കും ആലാമിപ്പള്ളിക്കുമിടയിൽ രൂപപ്പെട്ട ചതിക്കുഴി മാസങ്ങൾ കഴിഞ്ഞിട്ടും നികത്താതെ കെ.എസ്.ടി.പി. അധികൃതരുടെ അനാസ്ഥ. രണ്ടുമാസം മുമ്പാണ് കെ.എസ്.ടി.പി. റോഡിന്റെ മധ്യത്തിൽ ആളെക്കൊല്ലുന്ന ചതിക്കുഴി രൂപപ്പെട്ടത്.
തിരക്കേറിയ കാഞ്ഞങ്ങാട്-കാസർകോട് കെ.എസ്.ടി.പി. റോഡിൽ യാത്രക്കാരുടെ ശകുനം മുടക്കിയായി നിലകൊള്ളുന്ന വൻകുഴിക്കരികിൽ സൂചനാ ബോർഡുകൾ വെച്ച തൊഴിച്ചാൽ കുഴിയടക്കാനുള്ള നടപടിയൊന്നും കെ.എസ്.ടി.പി. അധികൃതർ സ്വീകരിച്ചിട്ടില്ല. നടുറോഡിലെ കുഴിയിൽ നിയന്ത്രണം തെറ്റിയ വാഹനത്തിൽ നിന്നും വീണ് കൊവ്വൽപ്പള്ളി സ്വദേശിയുടെ പല്ല് നഷ്ടപ്പെട്ടത് ആഴ്ചകൾക്ക് മുമ്പാണ്.
കുഴിയുടെ സമീപം സൂചനാ ബോർഡുകൾ സ്ഥാപിച്ച് കുഴിയടയ്ക്കേണ്ട ഉത്തരവാദിത്തത്തിൽ നിന്നും കെ.എസ്.ടി.പി. അധികൃതരും കരാറുകാരനും ഒഴിവായതോടെ ഇതുവഴിയുള്ള യാത്ര അപകടകരമായിത്തീർന്നിരിക്കുകയാണ്. നടുറോഡിലെ മരണക്കുഴി ഉടൻ അടച്ചില്ലെങ്കിൽ കൂടുതൽ അപകടമുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് നാട്ടുകാർ ആശങ്കപ്പെടുന്നത്.