ജിബിജിയുടെ 18 അക്കൗണ്ടുകൾ മരവിപ്പിച്ചു

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട് : ആയിരം കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ കുണ്ടങ്കുഴി ജിബിജി- ബിഗ്് പ്ലസ് എന്നീ കമ്പനികളുടെ 18 ബാങ്ക് അക്കൗണ്ടുകൾ പോലീസ് മരവിപ്പിച്ചു. കാസർകോട് ജില്ലയിലുംകർണ്ണാടകയിലെ ഹാസ്സൻ ജില്ലയിലുള്ള  ദേശസാൽക്കൃതവും അല്ലാത്തതുമായ ബാങ്കുകളിൽ വിനോദ്കുമാർ നിക്ഷേപിച്ച കോടികളുടെ അക്കൗണ്ടുകളാണ് കേസ്സന്വേഷണ സംഘം മരവിപ്പിച്ചിട്ടുള്ളത്.

ജിബിജിയുടെയും- ബിഗ്് പ്ലസ്സിന്റെയും മൊത്തം 18 ബാങ്ക് അക്കൗണ്ടുകൾ ഇതിനകം മരവിപ്പിച്ചതായി കേസ്സന്വേഷണത്തിന് നേതൃത്വം നൽകുന്ന ബേക്കൽ ഡിവൈഎസ്പി, സി.കെ. സുനിൽകുമാർ വെളിപ്പെടുത്തി.

ചതി, വിശ്വാസ വഞ്ചന കുറ്റങ്ങൾ ചുമത്തി ബേഡകം പോലീസാണ് വിനോദ്കുമാറിന്റെയും ജിബിജി കമ്പനിയുടെ ഡയറക്ടർമാരായ മറ്റ് 7 ആൾക്കാരുടെയും പേരിൽ കേസ്സ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.  അയൽ സംസ്ഥാനമായ കർണ്ണാടക ഹാസ്സനിൽ ആക്സിസ് ബാങ്കിൽ നിക്ഷേപിച്ച പണത്തിന്റെ കണക്ക് ഇന്ന് ലഭിക്കുമെന്ന് കേസ്സന്വേഷണ സംഘം വെളിപ്പെടുത്തി.

നിലവിൽ കേസ്സന്വേഷിക്കുന്നത് ബേഡകം പോലീസാണെങ്കിലും, കണ്ണൂർ ക്രൈംബ്രാഞ്ചിൽ സാമ്പത്തിക  കുറ്റകൃത്യങ്ങൾ മാത്രം അന്വേഷിക്കുന്ന ഡിവൈഎസ്പിയുടെ നിരീക്ഷണം ഇൗ തട്ടിപ്പ് കേസ്സിലുണ്ട്.

Read Previous

വിനോദ് ഒളിവിൽ, 28 വരെ അറസ്റ്റ് പാടില്ല

Read Next

ജില്ലാ ആശുപത്രിയിൽ അന്ധവിശ്വാസ പ്രചാരണം