ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഉദുമ : ഉദുമ സർവ്വീസ് സഹകരണ ബാങ്കിന്റെ പ്രസിഡണ്ട് സ്ഥാനത്തുള്ള അഡ്വ. സി.കെ. ശ്രീധരനെതിരെ അവിശ്വാസം കൊണ്ടുവരാൻ കോൺഗ്രസ് നീക്കം. സി.കെ. ശ്രീധരൻ സിപിഎമ്മിലേക്ക് ചേക്കേറാൻ ഒരുങ്ങിനിൽക്കുമ്പോഴാണ് അവിശ്വാസത്തിന് കോൺഗ്രസ് പച്ചക്കൊടി വീശിയത്.
തച്ചങ്ങാട് ചേർന്ന ഉദുമ ബ്ലോക്ക് കോൺഗ്രസ് യോഗം അവിശ്വാസത്തിന് അംഗീകാരം നൽകിയിരുന്നു. തുടർന്ന് കോൺഗ്രസ് ജില്ലാ നേതൃത്വവും അനുവാദം നൽകിയിട്ടുണ്ട്. ഇതേത്തുടർന്ന് അവിശ്വാസം കൊണ്ടുവരാനുള്ള തീരുമാനമെടുക്കാൻ ഉദുമ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഉടൻ ചേരും.
42 വർഷമായി സി.കെ. ശ്രീധരൻ പ്രസിഡണ്ടായി തുടരുന്ന സഹകരണ ബാങ്കാണിത്. 9 അംഗ ഭരണ സമിതിയിൽ ലീഗിന് മൂന്നും കോൺഗ്രസിന് ആറും എന്നതാണ് കക്ഷിനില. സ്ഥാപനത്തിന് ഹെഡ് ഓഫീസടക്കം അഞ്ചിടത്ത് ശാഖകളുണ്ട്. ഇതിനിടെ കോൺഗ്രസ് നേതാവായിരുന്ന കരിച്ചേരി നാരായണൻ മാസ്റ്ററുടെ പേരിൽ ഏർപ്പെടുത്തിയ രണ്ടാമത് അവാർഡ് സി.കെ. ശ്രീധരന് നൽകാനുള്ള തീരുമാനം ഉദുമ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മരവിപ്പിച്ചു കഴിഞ്ഞു.