മദ്യം കിട്ടാക്കനി; കർണ്ണാടകയിൽ നിന്നും അനധികൃത മദ്യക്കടത്ത് വർദ്ധിച്ചു

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: ബിവറേജസ് ഔട്ട്്ലെറ്റുകളിൽ മദ്യം കിട്ടാക്കനിയായതോടെ ജില്ലയിലേക്ക് കർണ്ണാടക നിർമ്മിത വിദേശമദ്യത്തിന്റെ ഒഴുക്ക് വർദ്ധിക്കാൻ സാധ്യതയുള്ളതായി സൂചന. ജില്ലയിലെ ബിവറേജസ് മദ്യ വിൽപ്പനശാലകളിൽ വിദേശമദ്യം ലഭ്യമല്ലാതായതോടെ മദ്യപാനികൾ ലഹരിക്ക് പുതിയ മാർഗ്ഗം തേടുകയാണ്.

ബിവറേജസ് കോർപ്പറേഷൻ മദ്യവിൽപ്പനശാലകളിൽ മദ്യലഭ്യത കുറഞ്ഞിട്ട് ഏറെനാളായിട്ടുണ്ട്. വിദേശ മദ്യ ബ്രാന്റുകളിൽ മിക്കതും സ്റ്റോക്ക് തീർന്നതിനാൽ മദ്യം ആവശ്യപ്പെട്ടെത്തുന്ന ഉപഭോക്താക്കൾ നിരാശരായാണ് തിരിച്ചു പോകുന്നത്. ബിയർ ഒഴികെ മറ്റൊരു മദ്യവും മദ്യവിൽപ്പനശാലകളിൽ നിലവിൽ ലഭ്യമല്ല.

ജില്ലയിലെ മിക്ക മദ്യവിൽപ്പനശാലകളിലും നിലവിൽ മദ്യം ലഭ്യമല്ല. മദ്യക്കച്ചവടം കുറഞ്ഞതോടെ മദ്യവിൽപ്പന വഴി സർക്കാരിന് ലഭിക്കുന്ന വരുമാനത്തിലും കുറവുണ്ടായിട്ടുണ്ട്. കർണ്ണാടക വിദേശമദ്യം ജില്ലയിലെത്തിച്ച് വിൽപ്പന നടത്തുന്ന സമാന്തര മദ്യമാഫിയ അവസരം മുതലാക്കി അനധികൃത മദ്യവിൽപ്പന ഊർജ്ജിതമാക്കിയിട്ടുണ്ട്.

കർണ്ണാടക സംസ്ഥാനത്ത് മാത്രം വിൽക്കാൻ അനുമതിയുള്ള കർണ്ണാടക നിർമ്മിത വിദേശ മദ്യം ഊടുവഴികളിൽക്കൂടി ജില്ലയിലേക്ക് സുലഭമായി പ്രവഹിക്കുന്നുണ്ട്. ജില്ലയിൽ മദ്യലഭ്യത കുറഞ്ഞതോടെ അതിർത്തി പ്രദേശങ്ങളിലുള്ള മദ്യപാനികൾ കർണ്ണാടകയെയാണ് മദ്യത്തിനായി ആശ്രയിക്കുന്നത്. പാണത്തൂരിനപ്പുറമുള്ള മദ്യശാലകളിലേക്ക് ജില്ലയിൽ നിന്നുള്ള മദ്യ ഉപഭോക്താക്കളുടെ ഒഴുക്ക് വർദ്ധിച്ചിട്ടുണ്ട്.

LatestDaily

Read Previous

ഖത്തറിന്റെയും ജനങ്ങളുടെയും കഥ പറയുന്ന ‘ഖത്തർ പ്ലസ്’ പുറത്തിറക്കി

Read Next

മെറ്റ ഇന്ത്യ മേധാവിയായി സന്ധ്യ ദേവനാഥൻ