മുക്കുപണ്ടത്തട്ടിപ്പ്: തൃക്കരിപ്പൂർ സ്വദേശികൾക്കെതിരെ കേസ്

തളിപ്പറമ്പ്: സ്വർണ്ണം പൂശിയ ആഭരണം പണയം വെച്ച്‌ ബാങ്കില്‍ നിന്ന് 73 ലക്ഷം തട്ടിയെടുത്ത തൃക്കരിപ്പൂർ സ്വദേശികൾക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. തൃക്കരിപ്പൂരിലെ ജാഫര്‍ തലയില്ലത്ത്, ബന്ധുക്കളും സുഹൃത്തുക്കളുമായ ടി. റസിയ, സി.പി. ഫൗസിയ, എസ്.എ.പി. മുബീന അസീസ്, ടി. ഹവാസ് ഹമീദ്, എ.ജി. സമീറ, തലയില്ലത്ത് അഹമ്മദ്, പി. നദീര്‍, വി.പി. കുഞ്ഞാമി, താഹിറ അഷ്റഫ് എന്നിവര്‍ ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്.

2020 നവംബര്‍ 25 മുതല്‍ വിവിധ തീയതികളിലായിട്ടായിരുന്നു തട്ടിപ്പ്. രണ്ട് കിലോ 73. 9 ഗ്രാം വ്യാജ സ്വര്‍ണ്ണത്തിന്റെ ലോക്കറ്റ് പണയം വെച്ച്‌ 72.70 ലക്ഷം രൂപ കൈപ്പറ്റി ബാങ്കിനെ വഞ്ചിച്ചെന്നാണ് പരാതി. പണയം വെക്കുന്ന സമയം അപ്രൈസര്‍ നടത്തിയ പരിശോധനയില്‍ ആഭരണങ്ങളിലോരോന്നിന്റെയും പുറത്ത് നാല് ഗ്രാമോളം സ്വര്‍ണ്ണം പൂശിയതിനാല്‍ വ്യാജമാണോയെന്ന് കണ്ടെത്താനായിരുന്നില്ല. 

പണയ സ്വര്‍ണം തിരിച്ചെടുക്കാത്തതിനാല്‍ ലേലം ചെയ്യാന്‍ മുറിച്ച്‌ പരിശോധിക്കുമ്പോഴാണ് ഉള്ളില്‍ ഈയമാണെന്ന് കണ്ടെത്തിയത്. സൗത്ത് ഇന്ത്യന്‍ ബാങ്ക് തളിപ്പറമ്പ് ശാഖ ചീഫ് മാനേജറുടെ പരാതിയിലാണ് കേസ്.

Read Previous

വിദ്യാനഗർ കൂട്ടബലാത്സംഗം; പിടികിട്ടാനുള്ളത് 3 പേർ

Read Next

കേരളത്തിൽ കുപ്പിവെള്ളം വിറ്റ്  ഇതര സംസ്ഥാനങ്ങൾ നേടുന്നത് 230 കോടി