Breaking News :

തപാൽ ഉരുപ്പടി വന്ന ചാക്കിൽ പാമ്പ്

പയ്യന്നൂർ: തപാൽ ഉരുപ്പടി നിറച്ച ചാക്കിൽ പാമ്പ്. പയ്യന്നൂരിലാണ് സംഭവം. കഴിഞ്ഞ ദിവസം ട്രെയിൻ മാർഗം പയ്യന്നൂരിലെത്തിച്ച തപാൽ ഉരുപ്പടികളുടെ ചാക്ക് തുറന്നുനോക്കിയപ്പോഴാണ് ചത്ത പാമ്പിനെ കണ്ടെത്തിയത്. മലബാർ എക്‌സ്‌പ്രസിൽ പയ്യന്നൂരിലെത്തിച്ച പാഴ്‌സലുകൾ നേരെ പയ്യന്നൂർ പോസ്റ്റ് ഓഫീസിൽ എത്തിക്കുകയായിരുന്നു. തുളവീണ ചാക്കിലൂടെ പാമ്പ് ഉള്ളിൽ കയറിയതാകാമെന്നാണ് നിഗമനം.

Read Previous

കലോത്സവം പത്രങ്ങൾ ബഹിഷ്കരിച്ചു

Read Next

വിദ്യാനഗർ കൂട്ടബലാത്സംഗം; പിടികിട്ടാനുള്ളത് 3 പേർ