അധ്യാപികയ്ക്ക് അശ്ലീല സന്ദേശമയച്ച യുവാവിനെതിരെ കേസ്

പയ്യന്നൂര്‍: പയ്യന്നൂരിലെഅധ്യാപികയ്ക്ക് ഫെയ്സ്ബുക്കിലൂടെ നിരന്തരം അശ്ലീല സന്ദേശമയച്ച  സ്‌കൂള്‍ ജീവനക്കാരനായ യുവാവിനെതിരെ കേസ്. ദേവദാസ് മാടായി എന്ന ഫെയ്സ് ബുക്ക് അക്കൗണ്ട് ഉടമയ്ക്കെതിരെയാണ് കേസെടുത്തത്.

പയ്യന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂളിലെ മധ്യവയസ്കയായ അധ്യാപികക്ക് കുറച്ചു നാളുകളായി നിരന്തരം അശ്ലീലസന്ദേശമയച്ച് ശല്യം ചെയ്തതിനെ തുടർന്ന് ഇവർ പയ്യന്നൂർ പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Read Previous

കുഴിയിൽ വീണപ്പോൾ ജീവൻ രക്ഷിച്ചത് ആപ്പിൾ വാച്ച്; ടിം കുക്കിന് നന്ദി പറഞ്ഞ് 17കാരൻ

Read Next

ക്ഷേത്ര സ്ഥാനികൻ ട്രെയിൻ തട്ടി മരിച്ചു