ബഹ്‌റൈനില്‍ കുഴഞ്ഞു വീണു മരിച്ചു

കാസര്‍കോട്‌: മാന്യ സ്വദേശി ബഹ്‌റൈനില്‍ താമസ സ്ഥലത്ത്‌ കുഴഞ്ഞു വീണു മരിച്ചു. മാന്യയിലെ പരേതനായ ഹസൈനാര്‍ ഹാജിയുടെ മകന്‍ ഹമീദ്‌ മാന്യയാണ്‌ 57, വ്യായാമം ചെയ്‌ത ഉടനെ കുഴഞ്ഞു വീണു മരിച്ചത്‌. നാല്‍പത്തി മൂന്ന്‌ വര്‍ഷമായി ബഹ്‌റൈനില്‍ പ്രവാസിയാണ്‌. ബഹ്‌റൈന്‍ മാര്‍ക്കറ്റിലെ പ്രശസ്‌തമായ അല്‍ മോസ്‌കി റെഡിമെയ്‌ഡ്‌ കടയുടമയാണ്‌.

ഭാര്യ: സൈനബ ബീവി തോരവളപ്പില്‍. മക്കള്‍: ഫൈറൂസ, ഫര്‍ഹാന. മരുമകന്‍: മിന്‍ഷിഫ്‌ ചെമ്പിരിക്ക. സഹോദരങ്ങള്‍ : മുഹമ്മദ്‌,: ഇബ്രാഹിം, അബൂബക്കര്‍, അഷ്‌ഫാര്‍, നസീര്‍, മജീദ്‌, കുഞ്ഞിബി ബീഫാത്തിമ്മ, നഫീസ, സുഹറ, ഫൗസിയ, മൈമൂന.  മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കും.

Read Previous

കൊലയാളി ഗണേശനെ തേടി പോലീസ് പഴനിയിലെത്തി

Read Next

കുഴിയിൽ വീണപ്പോൾ ജീവൻ രക്ഷിച്ചത് ആപ്പിൾ വാച്ച്; ടിം കുക്കിന് നന്ദി പറഞ്ഞ് 17കാരൻ