പൂട്ടിയ കുണ്ടംങ്കുഴി ചിട്ടി ഓഫീസ് വീണ്ടും തുറന്നു

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: പോലീസ് നിർദ്ദേശത്തെത്തുടർന്ന് ഒരിക്കൽ പൂട്ടിയിട്ട കുണ്ടങ്കുഴി ജിബിജി പണം തട്ടിപ്പു കമ്പനിയുടെ കാഞ്ഞങ്ങാട്ടെ ബിഗ് പ്ലക്സ്  ചിട്ടി ഓഫീസ് വീണ്ടും തുറന്നു. ബാങ്കിംഗ് സ്ഥാപനമെന്ന നിലിയൽ ഗുജറാത്ത് റജിസ്ട്രേഷൻ നമ്പർ ബോർഡിൽ എഴുതിവെച്ച്,  ബാങ്കിടപാടുകൾ നടത്തി ജനങ്ങളിൽ നിന്ന് ഡിപ്പോസിറ്റ് തുക സ്വീകരിച്ചു വരികയായിരുന്ന ഈ സ്ഥാപനം പൂട്ടാൻ ഹൊസ്ദുർഗ് പോലീസ് രണ്ടാഴ്ച മുമ്പ് നിർദ്ദേശം നൽകിയിരുന്നുവെങ്കിലും, അന്ന് പൂട്ടിയിട്ട സ്ഥാപനം വീണ്ടും ഇപ്പോൾ തുറന്ന് പ്രവർത്തിക്കാൻ തുടങ്ങി.

സ്മൃതി മണ്ഡപത്തിന് കിഴക്കുഭാഗം ടിബി റോഡ് ജംഗ്ഷനിൽ നിന്ന് കിഴക്കോട്ട് പോകുന്ന റോഡരികിൽ പ്രവർത്തിക്കുന്ന നിത്യാനന്ദ കെട്ടിടത്തിലാണ് ജിബിജിയുടെ ബിഗ് പ്ലക്സ്  ബാങ്ക് രണ്ടു മാസം മുമ്പ് പ്രവർത്തനമാരംഭിച്ചത്. തട്ടിപ്പു കമ്പനി ചെയർമാൻ  വിനേദ്കുമാറിന്റെ പേരിൽ ബേഡകം പോലീസ് പണം തട്ടിപ്പിന് കേസ്സ് രജിസ്റ്റർ ചെയ്തതോടെയാണ് കാഞ്ഞങ്ങാട്ടെ ഈ ബാങ്കിംഗ് ഓഫീസ് പൂട്ടിയിടാൻ പോലീസ് നിർദ്ദേശിച്ചത്. നാലു ദിവസം പൂട്ടിയിട്ട സ്ഥാപനം ഇപ്പോൾ തുറന്നു പ്രവർത്തിപ്പിക്കുന്നത് നാലു സ്ത്രീകളാണ്. ഇന്നും ജിബിജി കോർപ്പറേറ്റ് എന്ന പേരിൽ ഈ സ്ഥാപനം തുറന്ന്  കച്ചവടം നടത്തുന്നുണ്ട്.

LatestDaily

Read Previous

വിമാനയാത്രയില്‍ ഇനി മാസ്‌ക് നിര്‍ബന്ധമല്ല; ഉത്തരവുമായി കേന്ദ്രസർക്കാർ

Read Next

കലോത്സവം പത്രങ്ങൾ ബഹിഷ്കരിച്ചു