ക്ഷേത്ര സ്ഥാനികൻ ട്രെയിൻ തട്ടി മരിച്ചു

സ്വന്തം ലേഖകൻ

കാലിക്കടവ്: ക്ഷേത്ര സ്ഥാനികൻ അബദ്ധത്തിൽ ട്രെയിൻ തട്ടി മരിച്ചു. പിലിക്കോട് രയരമംഗലം വടക്കേൻവാതിലിൽ വീത്കുന്ന് വിഷ്ണുമൂർത്തി ക്ഷേത്രം കാവൽക്കാരൻ പിലിക്കോട് കണ്ണംകൈയിലെ പുളുക്കൂൽ നാരായണനാണ് 68, ഇന്ന് രാവിലെ വറക്കോട്ട്്വയലിൽ ട്രെയിൻ തട്ടി മരിച്ചത്. വീത്കുന്ന് ക്ഷേത്രത്തിലെ സംക്രമത്തോടനുബന്ധിച്ചുള്ള ചടങ്ങുകൾക്ക് വാഴയില ശേഖരിച്ച് മടങ്ങുന്നതിനിടെയാണ് ഇദ്ദേഹം അബദ്ധത്തിൽ ട്രെയിൻ തട്ടി മരിച്ചത്.

ഭാര്യ: ഏ. കാർത്യായനി. മക്കൾ: സൗദ, സരിത, സവിത. മരുമക്കൾ: സതീശൻ തൃക്കരിപ്പൂർ, ജയപ്രകാശ്, സതീശൻ പയ്യന്നൂർ. മൃതദേഹം ചന്തേര പോലീസ് ഇൻക്വസ്റ്റ് നടത്തി, പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. സംഭവത്തിൽ ചന്തേര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

LatestDaily

Read Previous

അധ്യാപികയ്ക്ക് അശ്ലീല സന്ദേശമയച്ച യുവാവിനെതിരെ കേസ്

Read Next

ഐസിസി രൂപീകരിച്ചില്ലെന്ന് വിവരം; സിനിമാ ലൊക്കേഷനില്‍ സന്ദർശനവുമായി വനിതാ കമ്മീഷൻ