നീലേശ്വരം നഗരസഭയിലേക്ക് യുഡിഎഫ് മാർച്ച്

നീലേശ്വരം:  ബസ് സ്റ്റാന്റ് നിർമ്മാണം, രാജാ റോഡ് വികസനം, തെരുവ് നായ ശല്യം, നിലാവ് ലൈറ്റ് പദ്ധതി, മത്സ്യ മാർക്കറ്റ്, ദേശീയപാത വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ തുടങ്ങി വിവിധ വിഷയങ്ങളിൽ നഗരസഭയുടെ കടുത്ത വീഴ്ചകൾ ചൂണ്ടിക്കാട്ടി വികസന മുരടിപ്പിനെതിരെയും ഭരണ  സ്തംഭനത്തിനെതിരെയും നീലേശ്വരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ കാര്യാലയത്തിലേക്ക് മാർച്ച് നടത്തി.

മാർച്ചും ധർണ്ണയും ഡി സി സി പ്രസിഡണ്ട് പി.കെ.ഫൈസൽ ഉദ്ഘാടനം ചെയ്തു. 9-30 ന് രാജാസ് സ്കൂൾ പരിസരത്ത് നിന്നും നഗരസഭ ഓഫീസിന് മുന്നിലേക്കാണ്  പ്രതിഷേധ മാർച്ച്  നടത്തുന്നത്.  മണ്ഡലം പ്രസിഡണ്ട് പി.രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.

ഡിസിസി ജനറൽ സെക്രട്ടറിമാരായ വിനോദ്കുമാർ പള്ളയിൽ വീട്, മാമുനി വിജയൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മഡിയൻ ഉണ്ണികൃഷ്ണൻ, എം. രാധാകൃഷ്ണൻ നായർ, എറുവാട്ട് മോഹനൻ കോൺഗ്രസ് പാർലിമെന്ററി പാർട്ടി ലീഡർ ഇ.ഷജീർ എന്നിവർ ധർണ്ണയെ അഭിസംബോധന ചെയ്തു.

Read Previous

ലോകത്തെ ഏറ്റവും വലിയ ഫുട്ബോൾ ബൂട്ട്; ഗിന്നസ് റെക്കോർഡിൽ മുത്തമിട്ട് ഖത്തർ

Read Next

സി. കെ. ശ്രീധരൻ സിപിഎമ്മിലേക്ക്