ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ദന്തഡോക്ടറുടെ മരണവുമായി ബന്ധപ്പെട്ട് ക്ലിനിക്കിലെത്തിയ സ്ത്രീയുടെ പെരുമാറ്റത്തിൽ അസ്വഭാവികതയുണ്ടെന്നും ഡോക്ടറുടെ മരണത്തിലേക്ക് നയിച്ച സംഭവത്തിന് പിന്നിലെ ദുരൂഹത നീക്കണമെന്നും ഹിന്ദു ഐക്യവേദി ജില്ലാക്കമ്മിറ്റി ആവശ്യപ്പെട്ടു.
ബദിയഡുക്കയിലെ ഡോക്ടറുടെ വീടും തുടർന്ന് ഡോക്ടറുടെ കൂടെ വർഷങ്ങളായി സേവനമനുഷ്ടിച്ച കമ്പോണ്ടറുടെ വീടും ഹിന്ദു ഐക്യവേദി ജില്ല ഭാരവാഹികൾ സന്ദർശിച്ചു. ക്ലിനിക്കിലേക്ക് ഒക്ടോബർ 26-ന് എത്തിയ സ്ത്രീയുടെ പരാതിയിൽ തുടർന്ന് നാട്ടിലെ ചില ആളുകൾ വന്ന് ഡോക്ടറെ ഭീഷണിപ്പെടുത്തുകയും 10 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തതിൽ തന്നെ സ്ത്രീയുടെ പരാതിയിൽ ദുരൂഹതയുണ്ടെന്നും ഹിന്ദു ഐക്യവേദി ആരോപിച്ചു.
പ്രസ്തുത മരണവുമായി ബന്ധപ്പെട്ട് പരാതിക്കാരിയായ സ്ത്രീയെക്കൂടി കേസിന്റെ പരിധിയിൽ ഉൾപ്പെടുത്തണമെന്നും ഹിന്ദു ഐക്യവേദി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. നാളിതുവരെ ഡോക്ടറെക്കുറിച്ച് ഒരു ആരോപണവും ഉണ്ടാകാതിരിക്കുകയും പൊടുന്നനെ ഒരു യുവതി ഇത്തരം ആരോപണം ഉന്നയിക്കുകയും പരാതി പോലീസിൽ എത്തുന്നതിന് മുമ്പ് തന്നെ അത് ഏറ്റെടുത്ത് നാട്ടിലെ ചില പ്രമുഖർ രംഗത്ത് വന്നത് നിസ്സാരമായി കാണാനാവില്ലെന്നും ഹിന്ദു ഐക്യവേദി കൂട്ടിച്ചേർത്തു.
ഹിന്ദു ഐക്യവേദി ജില്ലാ ഭാരവാഹികളായ ഗോവിന്ദൻ കൊട്ടോടി, ഗോപാലകൃഷ്ണൻ തച്ചങ്ങാട്, എസ്.പി.ഷാജി, മോഹനൻ വാഴക്കോട്, രാമൻ ഉദയഗിരി, ശ്രീകണ്ഠൻ നായർ എന്നിവർ ഡോക്ടറുടെ വീട് സന്ദർശിച്ചു.