ഇർഫാന വന്നു; പെൺസുഹൃത്തിനൊപ്പം പോയി

സ്വന്തം ലേഖകൻ

പടന്ന : പടന്നയിൽ നിന്നും ഒരുമാസം മുമ്പ് കാണാതായ യുവതി ഇർഫാന ചന്തേര പോലീസിൽ ഹാജരായി. കോടതിയിൽ ഹാജരാക്കിയ യുവതി കായങ്കുളം സ്വദേശിനിയായ പെൺസുഹൃത്തിനൊപ്പം പോയി. പടന്ന എടച്ചാക്കൈ സ്വദേശിനിയും വാടക വീട്ടിൽ താമസക്കാരിയുമായ ഇർഫാനയെയാണ് ഒക്ടോബർ 3 മുതൽ വീട്ടിൽ നിന്നും കാണാതായത്.

കുഞ്ഞിമംഗലത്തെ പ്രവാസിയുടെ ഭാര്യയായ യുവതി പടന്നയിലെ വാടക വീട്ടിൽ മാതാവിനൊപ്പമായിരുന്നു താമസം. ഡോക്ടറുടെ അടുത്തേക്കെന്ന വ്യാജേനയാണ് ഇർഫാന ഒക്ടോബർ 3-ന് വീടുവിട്ടത്. മാതാവിന്റെ പരാതിയിൽ ചന്തേര പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിരുന്നുവെങ്കിലും, യുവതിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

അതിനിടെയിലാണ് ഇർഫാന കായങ്കുളം സ്വദേശിനിയായ പെൺസുഹൃത്ത് ജസ്്മിജലാലിനൊപ്പം കഴിഞ്ഞ ദിവസം ചന്തേര പോലീസിൽ ഹാജരായത്.താൻ ജസ്്മി ജലാലിനൊപ്പമായിരുന്നുവെന്നാണ് ഇർഫാന പോലീസിനോട് വെളിപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ ഇർഫാന പെൺ സുഹൃത്തിനൊപ്പം പോകാൻ താൽപ്പര്യമറിയിച്ചതോടെയാണ് കോടതി യുവതിയെ സുഹൃത്ത് ജസ്്മി ജലാലിനൊപ്പം വിട്ടയച്ചത്.

Read Previous

കുണ്ടംകുഴി നിക്ഷേപ തട്ടിപ്പ് പ്രതികളുടെ മുൻകൂർ ഹരജി നാളെ ഹൈക്കോടതിയിൽ

Read Next

പാണ്ഡുവിന്റെ പിഗ്മിക്ക് നാലരപ്പതിറ്റാണ്ട്