മിനുക്കുപണിയുടെ മറവിൽ അഴിമതി

സ്വന്തം ലേഖകൻ

തൃക്കരിപ്പൂർ : പൂട്ടിയിട്ട ബി.ആർ.ഡിസ.ി കെട്ടിടം മോടി പിടിപ്പിക്കാൻ സർക്കാരിന്റെ ഫണ്ട് പാഴാക്കുന്നതിെനതിരെ പ്രതിഷേധം ശക്തമാകുന്നു. ബേക്കൽ റിസോർട്ട്സ് െഡവലപ്പ്മെന്റ് കോർപ്പറേഷന്റെ അധീനതയിൽ വലിയപറമ്പ് പഞ്ചായത്തിലെ ഇടയിലക്കാടിൽ നിർമ്മിച്ച ബിആർഡിസി ആമിനിറ്റി െസന്ററിന്റെ മിനുക്കുപണികൾക്കാണ് സർക്കാർ ഫണ്ട് പാഴാക്കുന്നത്.

തീരദേശ നിയമം ലംഘിച്ച് ഇടയിലക്കാട് ബണ്ടിന് സമീപം വിനോദ സഞ്ചാരികൾക്ക് േവണ്ടി നിർമ്മിച്ച കെട്ടിടം ഒരുവർഷക്കാലമായി പൂട്ടിക്കിടപ്പാണ്. പഞ്ചായത്തിന്റെ അനുമതി ലഭിക്കാത്തതിനെ  തുടർന്നാണ് കെട്ടിടം അനാഥമായത്. അടച്ചിട്ട കെട്ടിടത്തിന്റെ മിനുക്കുപണികൾ ആരംഭിച്ചതിന് പിന്നിൽ അഴിമതിയാണെന്നാണ് നാട്ടുകാരുടെ പരാതി.

മിനുക്കുപണിയുടെ പേരിൽ ലക്ഷങ്ങൾ തട്ടിയെടുക്കാനുള്ള ബിആർഡിസി ഉദ്യോഗസ്ഥരുടെ നീക്കത്തിനെതിരെ നാട്ടുകാർ വലിയപറമ്പ് പഞ്ചായത്തിൽ പരാതി നൽകിയിരുന്നുവെങ്കിലും അധികൃതർ തീരെ ഗൗനിച്ചില്ലെന്നാണ് പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ ആരോപിക്കുന്നത്.

പഞ്ചായത്തിന്റെ അനുമതിയില്ലാതെ നിർമ്മിച്ച കെട്ടിടം പൊളിച്ചുമാറ്റണമെന്ന് പഞ്ചായത്ത് സിക്രട്ടറി ബി.ആർഡിസി എം.ഡിയോട് പലതവണ നേരിട്ടും രേഖാമൂലവും ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഫലമുണ്ടായില്ല.

LatestDaily

Read Previous

അപകീർത്തി സന്ദേശം: 3 പേർക്കെതിരെ കേസ്

Read Next

മൂന്നാറിൽ ഉരുൾപൊട്ടൽ; ട്രാവലർ അപകടത്തിൽപെട്ടു