ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
പയ്യന്നൂർ: പയ്യന്നൂർ വെള്ളൂരിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ തൃക്കരിപ്പൂർ സ്വദേശിയായ എഞ്ചിനീയറിംഗ് വിദ്യാർത്ഥി മരിച്ചു. കരിവെള്ളൂർ കൊഴുമ്മലിലെ ക്ഷേത്രത്തിൽ നടന്ന ഉത്സവം കണ്ട് ബൈക്കിൽ തിരിച്ചുവരുന്നതിനിടെ ബൈക്ക് ടാങ്കർ ലോറിയിലിടിച്ചാണ് മരണം.
തൃക്കരിപ്പൂർ കൊയോങ്കര പൂമാല ഭഗവതി ക്ഷേത്രത്തിന് സമീപത്തെ മുൻ പ്രവാസി വി. ഗണേശന്റെയും എൻ.വി. സരിതയുടെയും മകനായ അർജുൻ 20, സഞ്ചരിച്ച ബുള്ളറ്റ് മോട്ടോർ സൈക്കിളാണ് വെള്ളൂർ ആർ.ടി. ഓഫീസിന് സമീപം ടാങ്കർ ലോറിയിലിടിച്ചത്. അർജുൻ സഞ്ചരിച്ചിരുന്ന കെ.എൽ – 08 എസ് 4645 ബുള്ളറ്റ് മോട്ടോർ സൈക്കിൾ തമിഴ്നാട് റജിസ്ട്രേഷനിലുള്ള ടിഎൻ – 30 ബി.ജെ. – 7199 നമ്പർ ടാങ്കർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇന്ന് പുലർച്ചെ 2.30 മണിയോടെയാണ് അപകടമുണ്ടായത്. അർജുൻ മംഗളൂരുവിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാണ്. ഏകസഹോദരൻ: ആദിത്യൻ. മൃതദേഹം പയ്യന്നൂർ പോലീസ് ഇൻക്വസ്റ്റ് നടത്തി പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.