ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പയ്യന്നൂര്‍: കമ്പനിയിൽ നിക്ഷേപമായി സ്വീകരിച്ച ലക്ഷങ്ങളും ലാഭവിഹിതവും നൽകാതെ വിശ്വാസ വഞ്ചന നടത്തിയതായി പരാതി. കോയമ്പത്തൂരിലെ കമ്പനിക്ക് നിക്ഷേപമായി നല്‍കിയ 44 ലക്ഷം രൂപയും വാഗ്ദാനം ചെയ്ത ലാഭവിഹിതവും കാലാവധി കഴിഞ്ഞിട്ടും തിരിച്ചു നല്‍കാതെ വിശ്വാസ വഞ്ചന നടത്തിയെന്ന പരാതിയില്‍ പയ്യന്നൂരിലെ അഭിഭാഷകനെതിരെ പോലീസ് കേസെടുത്തു. പാപ്പിനിശ്ശേരി വെസ്റ്റിലെ വി.ബാലകൃഷ്ണന്റെ 70, പരാതിയിലാണ് പയ്യന്നൂര്‍ കണ്ടങ്കാളിയിലെ അഡ്വ.ഷാജിക്കെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.
2018 സെപ്തംബറിലാണ് പരാതിക്കാസ്പദമായ സംഭവം. തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂണിവേഴ്‌സല്‍ ട്രേഡിംഗ് സൊലൂഷന്‍ കമ്പനിയില്‍ നിക്ഷേപിച്ച പണം പത്തുമാസംകൊണ്ട് ഇരട്ടിയാക്കി തിരിച്ചു നല്‍കാമെന്ന വ്യവസ്ഥയിലാണ് പണം നിക്ഷേപിച്ചതെന്ന് പരാതിയില്‍ പറയുന്നു.
44 ലക്ഷം രൂപ പാപ്പിനിശ്ശേരിയിലെ ഒരു ബേങ്ക് വഴിയാണ് കമ്പനിയിലേക്ക് നിക്ഷേപിച്ചതെന്നും പിന്നീട് പലിശ ഇനത്തില്‍ രണ്ടുലക്ഷം രൂപ കമ്പനിയുടെ നിയമോപദേഷ്ടാവായ ഈ അഭിഭാഷകന്‍വഴി തിരിച്ചു നല്‍കിയെന്നും പരാതിയിലുണ്ട്.എന്നാല്‍ നിക്ഷേപമായി സ്വീകരിച്ച 44 ലക്ഷം രൂപയോ വാഗ്ദാന പ്രകാരമുള്ള ലാഭവിഹിതമോ നല്‍കാതെ വഞ്ചിക്കുകയായിരുന്നുവെന്നും പോലീസിൽ നൽകിയപരാതിയിൽ പറയുന്നു. പയ്യന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.