നീലേശ്വരത്ത് വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം

സ്വന്തം ലേഖകൻ

നീലേശ്വരം: സ്വകാര്യ ബസ്സിൽ സ്ക്കൂൾ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ രണ്ടു പേരെ പോലീസ് പിടികൂടി. കാഞ്ഞങ്ങാട് – പരപ്പ റൂട്ടിലോടുന്ന സ്വകാര്യ ബസ്സിലെ യാത്രക്കാരായ വിദ്യാർത്ഥിനികളെ ഇന്ന് അറുപതുകാരനും, യുവാവും ചേർന്ന് പീഡിപ്പിക്കാൻ ശ്രമിച്ചത്.

നീലേശ്വരം പേരോൽ വള്ളിക്കുന്ന് താലൂക്കാശുപത്രിക്ക് സമീപത്ത് ബസ്സെത്തിയപ്പോഴാണ് ബസ്സിൽ വിദ്യാർത്ഥിനികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയവരെ കയ്യോടെ പിടികൂടിയത്. തിരക്കുള്ള ബസ്സുകളിൽ കയറി സ്ത്രീകളെയും പെൺകുട്ടികളെയും തലോടി രസിക്കുന്ന സ്ഥിരം സംഘത്തിൽപ്പെട്ടവരാണ് ഇരുവരുമെന്നാണ് സൂചന.

ലൈംഗികാതിക്രമത്തിനിരയായ വിദ്യാർത്ഥിനികളെയും ഒരു അറുപതുകാരനെയും, യുവാവിനെയുമാണ് ഇന്ന്  നീലേശ്വരം പോലീസ് സ്റ്റേഷനിലെത്തിച്ചത്. സംഭവത്തിൽ പരാതി ലഭിച്ചാൽ തുടർനടപടി സ്വീകരിക്കുമെന്ന് നീലേശ്വരം പോലീസ് പറഞ്ഞു. കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്ന പോക്സോ നിയമ പ്രകാരം കേസ്സെടുക്കാവുന്ന കുറ്റമാണ് ബസ്സിലെ പൂവാലന്മാർ ചെയ്തിരിക്കുന്നത്. സ്വകാര്യ ബസ്സുകളിൽ ഇത്തരത്തിലുള്ള ശല്യം ഏറിവരുന്നതായാണ്  സ്ത്രീകളുടെയും വിദ്യാർത്ഥിനികളുടെയും പരാതി. അപമാനം ഭയന്ന് പലരും ശല്യം പുറത്ത് പറയാറില്ല.

Read Previous

ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം; ഇന്ത്യയുടെ പുരോഗതിയെ ലോകം അഭിനന്ദിക്കുന്നെന്ന് പ്രധാനമന്ത്രി

Read Next

അഭിഭാഷകനെതിരെ വിശ്വാസവഞ്ചനയ്ക്ക് കേസ്