വിനോദ്കുമാർ മുൻകൂർ ജാമ്യ ഹരജി നൽകി

കൊച്ചി: കുണ്ടങ്കുഴി ജിബിജി നിക്ഷേപത്തട്ടിപ്പ് കേസ്സിലെ പ്രതി വിനോദ്കുമാർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹരജി ഫയൽ ചെയ്തു. വിനോദ് കുമാറിന്റെ കുണ്ടങ്കുഴിയിലുള്ള  വീടും ജിബിജി നിധിയുടെ ഓഫീസും, കഴിഞ്ഞ ദിവസം ബേക്കൽ ഡിവൈഎസ്പി, സി.കെ. സുനിൽകുമാറിന്റെ നേതൃത്വത്തിൽ റെയ്ഡ് ചെയ്യുകയും, കമ്പ്യൂട്ടർ ഹാർഡ് ഡിസ്കുകൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

മാസങ്ങളായി വീട്ടിലും ഓഫീസിലും കയറാതെ കണ്ണൂർ ജില്ലയിലെ പൈതൽമലയിൽ ഒളിച്ചു പാർക്കുകയായിരുന്ന വിനോദ്കുമാർ, ജിബിജിയിൽ പോലീസ് നടത്തിയ റെയ്ഡിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. വിനോദ്കുമാറിനെ കൈയ്യിൽ കിട്ടിയാൽ ജിബിജി ഇടപാടുകാരുടെ പണം നിക്ഷേപിച്ച ബാങ്കുകളുടെ പേരുവിവരങ്ങൾ പുറത്തു വരും.

Read Previous

കെ. സുധാകരന്റെ സംഘപരിവാർ അടുപ്പം യുഡിഎഫിൽ ഭിന്നത

Read Next

കൂട്ട ബലാത്സംഗം: ഒരാൾ അറസ്റ്റിൽ