കളിയാവേശം വാനോളം, നാടും നഗരവും ലോകകപ്പ് ലഹരിയിൽ

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട് : ഖത്തറിൽ ലോക കപ്പ് ഫുട്ബോൾ മത്സരങ്ങൾ തുടങ്ങാനിരിക്കെ ഇങ്ങ് മലയാളക്കരയിൽ കളിയാവേശം വാനോളം ഉയർന്നു. ഇഷ്ട ടീമുകളുടെയും താരങ്ങളുടെയും കട്ടൗട്ടുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് നാടും നഗരവും.

വിവിധ ലോക രാജ്യങ്ങളിലെ ഫുട്ബോൾ ടീമുകളുടെയും കളിക്കാരുടെയും ഫാൻസിന്റെ നേതൃത്വത്തിലാണ് വമ്പൻ കട്ടൗട്ടുകളും ബാനറുകളും നാടുനീളെ ഉയർന്നിട്ടുള്ളത്. ചന്ദ്രഗിരിപ്പാലം വഴിയുള്ള കാസർകോട്-കാഞ്ഞങ്ങാട് സംസ്ഥാനപാതയിലുടനീളം കവലകളായ കവലകളിലെല്ലാം ഫുട്ബോൾ ആരാധകരുടെ വക കട്ടൗട്ടുകൾ നിറഞ്ഞ് നിൽക്കുന്നു.

ബ്രസീലിനും അർജന്റീന ക്കുമാണ് ഏറ്റവുമധികം ആരാധകരുള്ളത്. മുൻ ചാമ്പ്യൻമാരായ ഫ്രാൻസിനും ഇംഗ്ലണ്ടിനുള്ളതിനേക്കാൾ ആരാധകരുള്ളത് ബ്രസീലിനാണ്. ചിത്താരി, മാണിക്കോത്ത്, അതിഞ്ഞാൽ, പള്ളിക്കര, ബേക്കൽ, ഉദുമ എന്നിവിടങ്ങളിലെ റോഡരികിൽ കൂറ്റൻ കട്ടൗട്ടുകൾ കാണാം. സ്കൂൾ പരിസരങ്ങളിലും ക്ലാസ് മുറികളും കളിയാവേശത്തിന് ഒട്ടും കുറവില്ല.

LatestDaily

Read Previous

തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റ് രണ്ടുമരണം

Read Next

നിയമസഭാ തിരഞ്ഞെടുപ്പ്; ഗുജറാത്ത്, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിൽ വൻതോതിൽ പണമൊഴുക്ക്