ജില്ലാ പഞ്ചായത്തംഗം  ഷിനോജ് ചാക്കോയ്ക്കും കുടുംബത്തിനും മാവുങ്കാലിൽ ആക്രമണം

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട് : കാസർകോട് ജില്ലാ പഞ്ചായത്തം ഗം കേരള കോൺഗ്രസിലെ ഷിനോജ് ചാക്കോയും കുടുംബവും സഞ്ചരിച്ച കാറിന് നേരെ മാവുങ്കാലിൽ ആക്രമണം. നവമ്പർ 8-ന് രാത്രി 9-45 മണിക്ക് മാവുങ്കാലിൽ ചാക്കോയും കുട്ടികളും സഞ്ചരിച്ച കെ.എൽ. 14- കെ 7665 നമ്പർ കാർ, സ്കൂട്ടറിലെത്തിയ സംഘം തടഞ്ഞിടുകയും അശ്ലീല ഭാഷയിൽ ചീത്ത വിളിക്കുകയും, വടി കൊണ്ട് തല്ലുകയും ചെയ്തുവെന്നാണ് ചാക്കോയുടെ പരാതി.

ചാക്കോയുടെ മക്കൾ കാറിലുണ്ടായിരുന്നു. കെ.എൽ 60 പി. 8580 നമ്പർ സ്കൂട്ടറിലെത്തിയ അക്രമികളാണ് വണ്ടി കാറിന് മുന്നിൽ കുറുകെ നിർത്തിയിട്ട് ചാക്കോയേയും കുടുംബത്തേയും മർദ്ദിക്കുകയും ചീത്ത വിളിക്കുകയും ചെയ്തത്. കോടോം ബേളൂർ പഞ്ചായത്തിലെ ഒടയംചാലിൽ താമസിക്കുന്ന ഷിനോജ് ചാക്കോ കാഞ്ഞങ്ങാട്ട് നിന്ന് കാറിൽ രാത്രി ഒടയംചാലിലേക്ക് പോകുമ്പോഴാണ് മാവുങ്കാലിൽ അക്രമമുണ്ടായത്.

ഷിനോജിന്റെ പരാതിയിൽ ഹൊസ്ദുർഗ്ഗ് പോലീസ് കേസ് റജിസ്റ്റർ ചെയ്തു. കെ.എൽ-14-60-8580 ഇരുചക്ര വാഹനത്തെ ചുറ്റിപ്പറ്റി അന്വേഷണമാരംഭിച്ചു. ഇന്ത്യൻ ശിക്ഷാ നിയമം 341, 324, 294(ബി) 283 റെഡ്്വിത്ത് 34 എന്നീ വകുപ്പുകൾ ചേർത്താണ് പോലീസ് കേസ്സ് റജിസ്റ്റർ ചെയ്തത്. ഇടതുമുന്നണി പരപ്പ  ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്തംഗമാണ് ഷിനോജ് ചാക്കോ. അക്രമത്തിനുള്ള കാരണം വ്യക്തമായിട്ടില്ല.

LatestDaily

Read Previous

സംസ്ഥാനത്ത് പൊലീസില്‍ കൂട്ട സ്ഥലംമാറ്റം; 53 എസ്എച്ച്ഒമാരെ സ്ഥലം മാറ്റി

Read Next

പുതിയ ചിത്രം പ്രഖ്യാപിച്ച് ‘ദി കശ്‍മിര്‍ ഫയല്‍സ്’ സംവിധായകൻ