ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്റ്റാഫ് ലേഖകൻ
ബേക്കൽ : കുണ്ടംകുഴി ജിബിജി പണം തട്ടിപ്പ് ജില്ലയിൽ നടന്ന പ്രമാദമായ ഫാഷൻ ഗോൾഡ് പണം തട്ടിപ്പിനേക്കാൾ വലുതായി മാറും. കണ്ണൂർ ജില്ലയിലെ പൈതൽ മലയിൽ ഒളിച്ചു പാർക്കുന്ന ജിബിജി കമ്പനി ചെയർമാൻ കുണ്ടംകുഴി വിനോദ്കുമാർ അറസ്റ്റിലാവുന്നതോടെ ഇൗ കമ്പനിയിൽ എത്ര പണം ആരെല്ലാം നിക്ഷേപിച്ചിട്ടുണ്ടെന്ന് കണ്ടെത്താൻ കഴിയും.
കോടികൾ വരുന്ന പണമത്രയും വിനോദ് മറ്റൊരു കമ്പനിയിലേക്ക് മാറ്റി നിക്ഷേപിച്ചതിനാൽ, ജിബിജി കമ്പനിക്ക് എതിരെ മാത്രമെ നിക്ഷേപകർക്ക് കോടതിയെ സമീപിക്കാൻ സാധിക്കുകയുള്ളുവെന്നാണ് പോലീസ് നൽകുന്ന സൂചന. ചുരുങ്ങിയത് ആയിരം കോടി രൂപയെങ്കിലും വിനോദ് കണ്ണൂർ- കാസർകോട് ജില്ലകളിൽ നിന്ന് നിക്ഷേപമായി സ്വീകരിച്ചിട്ടുണ്ട്. ഫാഷൻ ഗോൾഡ് വെറും നൂറുകോടി രൂപയുടെ നിക്ഷേപമാണ് സ്വീകരിച്ചത്. കണ്ണൂർ ജില്ലയിലെ പൈതൽ മലയിൽ 50 ഏക്കർ ഭൂമി വിനോദ് സ്വന്തം പേരിൽ റജിസ്റ്റർ ചെയ്തിട്ടുണ്ട്.
പ്രകൃതി രമണീയമായ ഇൗ ഭൂമിയിൽ പൈതൽ റിസോർട്ട് നിർമ്മാണം നടന്നുവരികയാണ്. നിക്ഷേപകർ ആരും പണിത്തിന് വേണ്ടി ഇതുവരെ പോലീസിൽ പരാതിയുമായി എത്തിയിട്ടില്ല. കമ്പനിയുടെ ഓഫീസിൽ പോലീസ് റെയ്ഡ് നടത്തിയ വസ്തുതകൾ പോലും നിക്ഷേപകർ വിശ്വസിക്കുന്നില്ലെന്നതാണ് വലിയ അത്ഭുതം.