ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്റ്റാഫ് ലേഖകൻ
കാഞ്ഞങ്ങാട്: കുണ്ടംകുഴി ജിബിജി തട്ടിപ്പുകമ്പനിയുടെ ഓഫീസിലും, കമ്പനി ചെയർമാൻ വിനോദ്കുമാറിന്റെ വീട്ടിലും പോലീസ് റെയ്ഡ് നടത്തി. കുണ്ടംകുഴി ടൗണിൽ ജിബിജി ഓഫീസിലുള്ള കമ്പ്യൂട്ടറുകൾ ഒന്നും തുറക്കാൻ കഴിയാത്തവിധം ലോക്കിലായിരുന്നു.
കമ്പനിയുടെ മുഴുവൻ പണമിടപാടുകളും നിക്ഷേപകരുടെ പേര് വിവരങ്ങളും, നിക്ഷേപിച്ച പണത്തിന്റെ രേഖകളുമെല്ലാമടങ്ങുന്ന കമ്പ്യൂട്ടർ തുറക്കാനുള്ള പാസ്്വേഡ് കമ്പനി ചെയർമാൻ വിനോദിന്റെ കൈയ്യിലാണ്. ഓഫീസിന്റെ ചുമതല നൽകിയിട്ടുള്ള യുവാവ് പെരിയ സ്വദേശിയാണ്. ഈ യുവാവ് ജിബിജി കമ്പനിയുടെ ജനറൽ മാനേജരാണെന്ന് പോലീസിനോട് പറഞ്ഞു.
നിക്ഷേപകരുടെ പേരുവിവരങ്ങൾ കമ്പ്യൂട്ടറിൽ സൂക്ഷിക്കുന്നതിന് പകരം മുഴുവൻ വിവരങ്ങളും വെബ് സൈറ്റിലാണ് കയറ്റി സൂക്ഷിച്ചുവെച്ചിട്ടുള്ളത്. പാസ്്വേർഡ് കിട്ടാതെ വെബ്സൈറ്റ് തുറന്നുപരിശോധിക്കാൻ കഴിയാത്തതിനാൽ, പോലീസ് കമ്പ്യൂട്ടറുകൾ അഴിച്ച് സോഫ്റ്റ്്വെയർ കോപ്പിയും ഹാർഡ്്വെയർ കോപ്പിയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.സർക്കാർ സർവ്വീസിലുള്ള ഒരു ഓഡിറ്ററുടെ സാന്നിദ്ധ്യത്തിലാണ് പോലീസ് സംഘം സോഫ്റ്റ്്വെയറും മറ്റും അഴിച്ചെടുത്തത്. കേസ്സിൽ ഈ ഓഡിറ്ററെ പോലീസ് സാക്ഷിയാക്കും.
വിനോദിന്റെ വീട്ടിലും ഓഫീസിലും ഒരേ സമയത്താണ് പോലീസ് കയറിയത്. വീട്ടിൽ വിനോദിന്റെ ഭാര്യയും മകൻ വിൻലാലും മാത്രമായിരുന്നു. ദേശാഭിമാനി പത്രത്തിന്റെ ബേഡകം ഏരിയാ ലേഖകനായി ജോലി നോക്കുകയാണ് താനെന്ന് മകൻ വിൻലാൽ പോലീസിനോട് പറഞ്ഞു. പിതാവിനെ അന്വേഷിച്ചപ്പോൾ, ഒരാഴ്ച മുമ്പ് കൊച്ചിയിലേക്ക് പോയെന്ന് മകൻ വെളിപ്പെടുത്തി.
പോലീസ് പിടിച്ചെടുത്ത സോഫ്റ്റ്്വെയറുകൾ തുറന്നു പരിശോധിക്കുന്നതോടെ ആരെല്ലാം എത്ര പണം ജിബിജിയിൽ മുടക്കിയിട്ടുണ്ടെന്ന് കണ്ടെത്താൻ കഴിയും. തൽസമയം ഈ പണമത്രയും ഏതെല്ലാം വഴിക്ക് തിരിമറി നടത്തിയെന്നും പരിശോധനയിൽ അറിയാൻ കഴിയും. പണം നിക്ഷേപിച്ച ബാങ്കുകളുടെ യഥാർത്ഥ വിവരങ്ങളും നാളെ അറിയാൻ കഴിയും.
കാഞ്ഞങ്ങാട്ടെയും കാസർകോട്ടെയും കർണ്ണാടകയിലേയും ബാങ്കുകളിൽ വിനോദ് നിക്ഷേപിച്ചിട്ടുള്ള ഇടപാടുകാരുടെ പണത്തിന്റെ കണക്കുകളും രേഖകളും ഇന്ന് പോലീസിന് കൈമാറാമെന്ന് ബാങ്ക് മാനോജർമാർ സമ്മതിച്ചിട്ടുണ്ട്. ബേക്കൽ ഡിവൈഎസ്പി, സി.കെ. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ജിബിജി തട്ടിപ്പുകമ്പനി ഓഫീസിൽ റെയ്ഡ് നടത്തി രേഖകൾ പിടിച്ചെടുത്തത്. ബേഡകം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും റെയ്ഡിൽ പങ്കെടുത്തു.