കുഴൽ ഇടപാടുകാരനെ തട്ടിക്കൊണ്ടുപോയ അഞ്ചംഗ സംഘത്തിന് വ്യാപക തെരച്ചിൽ

സ്റ്റാഫ് ലേഖകൻ

ബേക്കൽ : പതിനഞ്ചുലക്ഷം രൂപയുമായി ബൈക്കിൽ പോകുകയായിരുന്ന കാസർകോട് അടുക്കത്ത് ബയൽ സ്വദേശി മജീദിനെ 51, ഇന്നോവ വാഹനത്തിലെത്തി തട്ടിക്കൊണ്ടുപോയ അഞ്ചംഗ സംഘത്തെ കണ്ടെത്താൻ ബേക്കൽ പോലീസ് വ്യാപകമായ തെരച്ചിൽ തുടങ്ങി. നവമ്പർ 7-ന് രാവിലെ ഏഴരമണിക്ക് മേൽപ്പറ ചളിയംകോട് പാലത്തിന് മുകളിൽ ഇന്നോവ വണ്ടി കുറുകെയിട്ടാണ് ബൈക്ക് യാത്രക്കാരൻ മജീദിനെ അഞ്ചംഗ സംഘം ഇന്നോവയിൽ കയറ്റിക്കൊണ്ടുപോയത്.

മജീദിനെ കാഞ്ഞങ്ങാട് ഭാഗത്തേക്ക് ഇന്നോവയിൽ കൊണ്ടുപോയ സംഘം 15 ലക്ഷം രൂപ തട്ടിയെടുത്ത ശേഷം അജാനൂർ മഡിയൻ റോഡിലൂടെ വാഹനമോടിച്ചുപോയി വെള്ളിക്കോത്ത് പ്രദേശത്ത് ആൾ സഞ്ചാരം കുറഞ്ഞിടത്ത് ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു. വെള്ളിക്കോത്ത് നിന്ന് മറ്റൊരു വാഹനത്തിൽ രക്ഷപ്പെട്ട മജീദ് സ്വന്തം വീട്ടിലെത്തി മിണ്ടാതിരിക്കുകയായിരുന്നു.

ഒരാളെ ഇന്നോവ വണ്ടിയിൽ ചിലർ പിടിച്ചുകൊണ്ടുപോയ വിവരം വഴിയാത്രക്കാരാണ് ബേക്കൽ പോലീസിൽ അറിയിച്ചത്. പോലീസ് ഉടൻ നാലുവഴിക്കും അന്വേഷിച്ചപ്പോൾ തട്ടിക്കൊണ്ടുപോയത് മജീദിനെ ആണെന്ന് വിവരം ലഭിച്ചു.

ഇന്നോവയുടെ നമ്പർ മജീദ് ശ്രദ്ധിച്ചിരുന്നുവെങ്കിലും ആ നമ്പർ പരിശോധിച്ചപ്പോ ൾ, അതൊരു ആദ്യകാല ബൈക്കിന്റെ നമ്പറാണെന്ന് കണ്ടെത്തുകയും ചെയ്തു. പ്രതികളെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും മജീദിനറിയില്ല. പോലീസ് കേസ്സ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. ചാരനിറത്തിലുള്ള ഇന്നോവ വണ്ടിയിലാണ് മജീദിനെ അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയത്.

LatestDaily

Read Previous

മമ്മൂക്ക – ജ്യോതിക ചിത്രം ‘കാതൽ’ സെറ്റിലെത്തി സൂര്യ 

Read Next

കോർപ്പറേഷൻ കത്ത് വിവാദം; അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി