കാഞ്ഞങ്ങാട് കല്ലംചിറയില്‍ ഇരുചക്ര വാഹനയാത്രക്കാര്‍ക്ക് കടന്നല്‍ കുത്തേറ്റു; ഒരാളുടെ നില ഗുരുതരം

കാഞ്ഞങ്ങാട് : ഇരു ചക്രവാഹന യാത്രക്കാരെ കടന്നല്‍ക്കൂട്ടം അക്രമിച്ചു. കുത്തേറ്റ ഒരാള്‍ സമീപ പ്രദേശത്തെ തെങ്ങിന്‍ ചുവട്ടില്‍ ബോധമറ്റു വീണു. രണ്ടാമനെ കടന്നൽ ആക്രമിച്ചുവെങ്കിലും, കൂടുതല്‍ കുത്തേല്‍ക്കാതിരിക്കാന്‍ ബൈക്കില്‍  തന്നെ രക്ഷപ്പെട്ടു.

  ചൊവ്വാഴ്ച രാവിലെ എട്ടു മണിയോടെ കല്ലംചിറ പത്തായപ്പുരയിലെ അമര്‍ സ്റ്റോറിനു സമീപത്തെ റോഡിലാണ് സംഭവം. ഇരുചക്രവാഹന യാത്രക്കാരനായ മടിക്കൈ എരിക്കുളം മൂന്ന് റോഡിലെ അനില്‍ കുമാറിനാണ് 45 ആദ്യം കുത്തേറ്റത്.

ഇദ്ദേഹം വാഹനം ഉപേക്ഷിച്ച് ഓടി സമീപത്തെ പറമ്പിലെ തെങ്ങിന്‍ ചുവട്ടില്‍ കുഴഞ്ഞു വീണു. കരച്ചിലും ബഹളവും കേട്ടാണ് സമീപവാസികള്‍ വിവരമറിഞ്ഞത്. അവര്‍ ഉടന്‍ അഗ്‌നിരക്ഷാസേനയുടെ സഹായം തേടി. സംഭവസ്ഥലത്തെത്തിയ സേനാംഗങ്ങള്‍ കടന്നല്‍ കൂട്ടത്തില്‍ നിന്നും വളരെ പണിപ്പെട്ടാണ് ബോധമറ്റ നിലയില്‍ കണ്ട അനിലിനെ രക്ഷപ്പെടുത്തി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചത്.

Read Previous

മകനെ സ്‌കൂളില്‍ വിടാന്‍പോയ യുവതി പിന്നെ വന്നില്ല; ഒടുവില്‍ കണ്ടെത്തി

Read Next

അന്ധവിശ്വാസങ്ങൾക്കെതിരെ ശക്തമായ ഇടപെടലിന് സിപിഎം