പാലക്കി സ്വദേശി ബഹറൈനില്‍ മരിച്ചു

കാഞ്ഞങ്ങാട്: മടിയന്‍ പാലക്കി സ്വദേശി ബഹറൈനില്‍ ഹൃദയാഘാതം മൂലം മരിച്ചു. അഹമ്മദ് പാലക്കിയാണ് 65 മരിച്ചത്. സജീവ മുസ്ലിം ലീഗ് പ്രവര്‍ത്തകനാണ്. സൗദി അറേബ്യ കെഎംസിസി. നേതാവുമായിരുന്നു.  കഴിഞ്ഞ ദിവസം ശരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനാല്‍ സല്‍മാനിയ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അഹമ്മദ് മരണപ്പെടുകയായിരുന്നു.

പരേതനായ മൊയ്തീന്‍- ഫാത്തിമ ദമ്പതികളുടെ മകനാണ്. ഷമീയാണ് ഭാര്യ .മക്കള്‍: അര്‍ഫാന, ആശഫാന,അസ്മിയ, അര്‍മിയ. മരുമക്കള്‍: നിസാം, അഫ്‌സല്‍ . സഹോദരങ്ങള്‍ : നാസര്‍, ഇല്യാസ്, റാബിയ, താഹിറ, സമീറ, ഹസീന.

Read Previous

ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർക്ക് സൗദിയിൽ സ്വദേശിവൽക്കരണ തൊഴിലുകളിൽ ജോലി ചെയ്യാം

Read Next

ഭാരത് ജോഡോ യാത്രയ്ക്കിടെ കോണ്‍ഗ്രസ് നേതാവ് കൃഷ്ണകുമാര്‍ പാണ്ഡെ അന്തരിച്ചു