സ്കൂട്ടി മോഷണ സംഘം പിടിയിൽ

സ്വന്തം ലേഖകൻ

തൃക്കരിപ്പുർ .. ഇരുചക്രവാഹനമോഷണസംഘത്തിൽപ്പെട്ട 3 പേരെ ചന്തേര പോലീസ് പിടികൂടി .എടച്ചാക്കൈ കൊക്കോക്കടവിൽ നടന്ന വാഹന പരിശോധനയ്ക്കിടയിലാണ് വാഹന മോഷ്ടാക്കൾ പിടിയിലായത്. വഴിയാത്രക്കാരനെ തട്ടിവിഴ്ത്തി നിർത്താതെ പോയ സ്കൂട്ടിയെ ചന്തേര അഡീഷണൽ എസ്. ഐ യും സംഘവും പിടികൂടിയതിന് പിന്നാലെയാണ് സംഘത്തിലെ മറ്റുള്ളവർ കൂടി പിടിയിലായത്

പിലിക്കോട് മടിവയൽ സ്വദേശി പ്രമോദിന്റെ വീട്ടുമുറ്റത്ത് നിന്നും കാണാതായ കെ.എൽ 60 എസ് 3156നമ്പർ സ്കുട്ടിയുമായാണ് മാച്ചിക്കാട്ടെ അഹമ്മദ് നാദിർഷായെ ചന്തേര പോലീസ് പിടി കുടിയത്

സൗരവ് എന്നയാളോടാണ് സ്കൂട്ടി വാങ്ങിയതെന്നായിരുന്നു അഹമ്മദ് നാദിർഷയുടെ അവകാശവാദം .തുടർന്ന് സൗരവിനെ ചോദ്യം ചെയ്തപ്പോഴാണ് സ്ക്കൂട്ടി വാങ്ങിയത് ചെറുവത്തൂരിലെ ബഷീറിനോടാന്നെന്ന് 28 സൗരവ് പറഞ്ഞത് തുടർന്ന് അഹമ്മദ് നാദിർഷ 18, സൗരവ്, ബഷീർ 28 എന്നിവരെ പ്രതികളാക്കി ചന്തേര പോലീസ് കേസെടുത്തത്

Read Previous

സൗദിയിൽ യുദ്ധവിമാനം തകർന്നുവീണു; ആർക്കും പരിക്കില്ല

Read Next

ചെറിയച്ച യാത്ര പറഞ്ഞു