ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്റ്റാഫ് ലേഖകൻ
കാഞ്ഞങ്ങാട്: പൊതുജനങ്ങളിൽ നിന്ന് ആയിരം കോടി രൂപയുടെ നിക്ഷേപം സ്വീകരിച്ച് തട്ടിപ്പു നടത്തിയ ജിബിജി കമ്പനി ചെയർമാൻ കുണ്ടങ്കുഴി വിനോദിന്റെ ബാങ്ക് അക്കൗണ്ടുകൾ പോലീസ് മരവിപ്പിച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക് ചെർക്കള ശാഖ, ഐസിഐസിഐ കാഞ്ഞങ്ങാട്, ആക്സിസ് ബാങ്ക് കാസർകോട്, ആക്സിസ് ബാങ്ക്, ഹാസൻ ശാഖ, കർണ്ണാടക എന്നീ ബാങ്ക് ശാഖകളിലാണ് ജിബിജി കമ്പനിയുടെ അക്കൗണ്ടുകളും പണവും നിലവിലുള്ളത്.
ഇവയിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ചെർക്കള ശാഖയിലാണ് ഏഴു കോടിയുടെ നിക്ഷേപം കണ്ടെത്തിയിട്ടുള്ളത്. മറ്റു ബാങ്കുകളിലുള്ള വിനോദിന്റെ നിക്ഷേപം വെളിപ്പെടുത്താൻ പോലീസ് ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും, രേഖാപരമായി ലഭിച്ചിട്ടില്ല. നിക്ഷേപകരിൽ നിന്ന് വിനോദ് പിരിച്ചെടുത്തത് 700 കോടി രൂപയാണെന്ന് വിനോദ് തന്നെ ഒരു വീഡിയോ ലൈവിൽ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു.
ഇതനുസരിച്ച് 700 കോടി രൂപ പിരിച്ചുവെങ്കിൽ ബാങ്കിൽ നിക്ഷേപമായി കണ്ടെത്തിയ ഏഴു കോടി കഴിച്ചുള്ള ബാക്കി കോടികൾ എങ്ങോട്ട് പോയെന്ന് വിനോദ് വെളിപ്പെണം. ഏഴു കോടി രൂപ മാത്രം ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുകയും, ശേഷിച്ച കോടികൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഏതെങ്കിലും ബാങ്കുകളിൽ വിനോദ് നിക്ഷേപിച്ചിരിക്കാനാണ് സാധ്യത.
തളിപ്പറമ്പ താലൂക്കിൽ പുലിക്കുരുമ്പയ്ക്കടുത്തുള്ള ടൂറിസ്റ്റ് കേന്ദ്രമായ പൈതൽമലയിൽ റിസോർട്ട് പണിയാനെന്ന പേരിൽ വിനോദ് ഭൂമി വാങ്ങിയിട്ടുണ്ട്. ഈ ഭൂമിയിൽ കൈരളി ടിവി എംഡിയും, രാജ്യസഭാ എംപിയുമായ ജോൺ ബ്രിട്ടാസിനെ കൊണ്ടുപോയി. റിസോർട്ട് നിർമ്മാണത്തിന്റെ ഉദ്ഘാടനം ഒക്ടോബർ രണ്ടാം വാരത്തിൽ വിനോദ് കുമാർ ആർഭാടമായി നടത്തിയിരുന്നു.