വിനോദ്കുമാർ ഗ്രാമീൺ സൂപ്പർമാർക്കറ്റ് തട്ടിപ്പു കേസ്സിലും പ്രതി

സ്റ്റാഫ് ലേഖകൻ

കാസർകോട്: ആയിരം കോടി രൂപ പിരിച്ചെടുത്ത് നിക്ഷേപകരെ വഞ്ചിച്ച കുണ്ടംകുഴി ജിബിജി നിധി തട്ടിപ്പുകമ്പനിയുടെ ചെയർമാൻ വിനോദ്കുമാർ അഞ്ചുവർഷം മുമ്പ് സമാന രീതിയിലുള്ള തട്ടിപ്പു നടത്തി കോടികൾ തട്ടിയെടുത്ത കാസർകോട് കേന്ദ്രമാക്കി ആരംഭിച്ച് മുങ്ങിയ ഗ്രാമീണ സൂപ്പർമാർക്കറ്റ് കമ്പനി കേസ്സിലും പ്രതി.

ബദിയഡുക്ക സ്വദേശി രാജേഷ് ആൾവയാണ് ഗ്രാമീണ സൂപ്പർമാർക്കറ്റിന്റെ കേന്ദ്രബുദ്ധി. ഈ തട്ടിപ്പുകമ്പനി 500 കോടി രൂപയാണ് കാസർകോട് ജില്ലയിൽ നിന്ന് അന്ന് പിരിച്ച് മുങ്ങിയത്. പണം നഷ്ടപ്പെട്ടവരുടെ പരാതിയിൽ പോലീസ് റജിസ്റ്റർ ചെയ്ത കേസ്സിൽ രാജേഷ് ആൾവയ്ക്ക് പുറമെ വിനോദ്കുമാറിനെയും അന്ന് അറസ്റ്റ് ചെയ്തിരുന്നു.

ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് കടന്ന വിനോദ് മൂന്ന് വർഷം മുമ്പാണ് കുണ്ടംകുഴിയിൽ പൊങ്ങിയതും ഒരു വർഷം മുമ്പ് ജിബിജി നിധി എന്ന പേരിൽ കുണ്ടംകുഴി ആസ്ഥാനമാക്കി പുതിയ തട്ടിപ്പുകമ്പനിക്ക് രൂപം നൽകിയത്.

Read Previous

കുണ്ടങ്കുഴി തട്ടിപ്പു കമ്പനിയുടെ ബാങ്ക് അക്കൗണ്ടുകൾ പോലീസ് മരവിപ്പിച്ചു

Read Next

നാടിൻ്റെ രക്ഷകൻ; നാട്ടില്‍ ഇറങ്ങിയ പുലിയെ കുരച്ചോടിച്ച് നായ