നീലേശ്വരത്ത് പോക്സോ പ്രതി മുങ്ങി

സ്വന്തം ലേഖകൻ

നീലേശ്വരം : മദ്രസ്സ വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ മുസ്്ലീം ലീഗ് പ്രവർത്തകനെതിരെ നീലേശ്വരം പോലീസ് പോക്സോ കുറ്റം ചുമത്തി കേസെടുത്തു. തൈക്കടപ്പുറം ബോട്ട് ജെട്ടിക്ക് സമീപം താമസിക്കുന്ന മലപ്പുറം സ്വദേശി ഇസ്്മായിൽ കബർദാറാണ് 60, നീലേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയത്.

മൊബൈൽ ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കാണിച്ചായിരുന്നു പീഡനം. ഒക്ടോബർ 30,31 നവംബർ 1,2 എന്നീ തീയ്യതികളിലായാണ് ഇസ്്മായിൽ കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയത്.

കുട്ടി രക്ഷിതാക്കളെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതോടെ രക്ഷിതാക്കൾ നീലേശ്വരം പോലീസിൽ പരാതി നൽകി. മുസ്്ലീം ലീഗിന്റെ സജീവ പ്രവർത്തകനായ പ്രതി ലീഗിന്റെ പ്രാദേശിക ഘടകം നേതാവ് കൂടിയാണ്. മലപ്പുറം സ്വദേശിയായ പ്രതിയുടെ ഭാര്യാഗൃഹം തൈക്കടപ്പുറത്താണ്.

Read Previous

മകൾക്ക് വധഭീഷണി; എൽദോസ് കുന്നപ്പിള്ളിക്കെതിരെ പരാതിക്കാരിയുടെ അമ്മ

Read Next

ജിബിജി വിനോദ്  ജോൺ ബ്രിട്ടാസിനെയും വീഴ്ത്തി