ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
മഞ്ചേശ്വരം : കാസര്‍കോട് ഹൊസബെട്ടു മങ്കേശ മഹാലക്ഷ്മി ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണം മോഷ്ടിച്ച പൂജാരിയെ മഞ്ചേശ്വരം പോലീസ് തിരുവനന്തപുരത്ത് നിന്നും പിടികൂടി. തിരുവനന്തപുരം ചിന്നപ്പള്ളി സ്ട്രീറ്റിലെ എസ് ദീപക്കാണ് മോഷണക്കേസ്സിൽ പിടിയിലായത്. വിൽപ്പന നടത്തിയ ആഭരണങ്ങളും പോലീസ് കണ്ടെത്തി. ക്ഷേത്ര ഭാരവാഹികളുടെ പരാതിയില്‍ തിരുവനന്തപുരം സ്വദേശി ദീപകിന്റെ പേരില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്തിരുന്നു.
തിരുവാഭരണത്തിന് പകരം മുക്കുപണ്ടം വിഗ്രഹത്തില്‍ ചാര്‍ത്തിയാണ് മോഷ്ടാവ് കടന്നത്. ഹൊസബെട്ടു മങ്കേശ മഹാലക്ഷ്മി ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ചാര്‍ത്തിയ ആറ് പവന്‍ തിരുവാഭരണമാണ് കാണാതായത്. ചുമതലയേറ്റ് മൂന്നാം ദിവസം പൂജാരി ഇതുമായി മുങ്ങിയതായാണ് പരാതി.
ഒക്ടോബര്‍ 27 നാണ് ദീപക് ക്ഷേത്രത്തിലെ പൂജാരിയായി ചുമതലയേറ്റത്. അന്നും തൊട്ടടുത്ത ദിവസങ്ങളിലും ദീപക് ക്ഷേത്രത്തില്‍ പൂജ നടത്തി. 29 ന് വൈകുന്നേരം സെക്യൂരിറ്റി ജീവനക്കാരനോട് ഹൊസങ്കടി ടൗണിലേക്കാണെന്നും പറഞ്ഞാണ് ഇയാള്‍ ക്ഷേത്രത്തില്‍ നിന്ന് മുങ്ങിയത്. പൂജാരിമാരുടെ വാട്്സ്്ആപ്പ് ഗ്രൂപ്പ് വഴിയാണ് ദീപക് ഹൊസങ്കടി ക്ഷേത്രത്തിൽ പൂജാരിയുടെ ഒഴിവുണ്ടെന്നറിഞ്ഞത്. ദീപക്കിന്റെ അപേക്ഷയനുസരിച്ചാണ് ക്ഷേത്ര ഭാരവാഹികൾ ഇദ്ദേഹത്തെ പൂജാരിയായി നിയമിച്ചത്.