ഇർഫാന ആരുടെ കസ്റ്റഡിയിൽ?

വീടുവിട്ടുപോയിട്ട് മാസം കഴിഞ്ഞു

സ്റ്റാഫ് ലേഖകൻ

ചന്തേര : ഇരുപത്തി നാലുകാരി ഇർഫാന വീടുവിട്ട് പോയിട്ട് മാസം ഒന്നു കഴിഞ്ഞിട്ടും വീട്ടുകാർക്കും പോലീസിനും യുവതിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. 2022 ഒക്ടോബർ 3-ന് പടന്നയിലുള്ള വീട്ടിൽ നിന്ന് ഡോക്ടറെ കാണാൻ പോകുന്നുവെന്ന് മാതാവ് ബീഫാത്തിമയോട് പറഞ്ഞാണ് ഇർഫാന വീടുവിട്ടത്,മാതാവിന്റെ പരാതിയിൽ ചന്തേര പോലീസ് ക്രൈം നമ്പർ 929 അനുസരിച്ച് ഒരു എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ട് മാസം ഒന്നു കഴിഞ്ഞിട്ടും വീടുവിട്ടുപോയ ഇർഫാനയെ കണ്ടെത്താൻ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല.

ഇർഫാന തിരോധാനം ചന്തേര പോലീസ് ഏതാണ്ട് ഉപേക്ഷിച്ച മട്ടിലാണ്. ഇതിന് പിന്നിൽ പോലീസിൽ ഒരു അഡ്ജസ്റ്റ്മെന്റ് കൂടി നടന്നിട്ടുണ്ട്. ഇർഫാനയുടെ പിതാവ് കെ. അലി പ്രവാസിയാണ്. അലിക്ക് മറ്റൊരു ഭാര്യയും കുട്ടികളുമുണ്ട്. പടന്ന എടച്ചാക്കൈ പാലത്തിന് പിറകിലാണ് ഇർഫാനയും മാതാവും മുമ്പ് താമസിച്ചിരുന്നത്. ഇപ്പോൾ മാതാവ് പടന്നയിൽ തന്നെയുള്ള ക്വാർട്ടേഴ്സിൽ താമസിക്കുന്നു. ഇർഫാന വിവാഹിതയാണ്. കുഞ്ഞിമംഗലം സ്വദേശിയായ ഭർത്താവ് ഗൾഫിലാണ്.

Read Previous

ജിബിജി വിനോദ്  ജോൺ ബ്രിട്ടാസിനെയും വീഴ്ത്തി

Read Next

ജിബിജി തട്ടിപ്പ് : പരാതിക്കാരന് അഞ്ചംഗ സംഘത്തിന്റെ ഭീഷണി