ചാക്ക് നിറയെ ലഹരി, ബേബി കുടുങ്ങി

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട് : ഒരു വലിയ പ്ലാസ്റ്റിക് ചാക്കു നിറയെ ലഹരി ഉൽപ്പന്നങ്ങളുമായി രഹസ്യമായി വിതരണത്തിനിറങ്ങിയ രാവണേശ്വരത്തെ കുന്നുമ്മൽ വീട്ടിൽ ബി.ബേബിയെ 42, ഹൊസ്ദുർഗ്ഗ് സബ് ഇൻസ്പെക്ടർ ആർ. ശരത് പിടികൂടി. ചിത്താരി ചാമുണ്ഡിക്കുന്നിൽ ചാക്കുകെട്ടിൽ ഒളിപ്പിച്ച മധു, ഹൻസ, കൂൾ ലിപ്പ് എന്നിവ വിൽപ്പന നടത്തുന്നതിനിടയിലാണ് സ്ത്രീയെ സബ് ഇൻസ്പെക്ടർ ആർ. ശരത് കയ്യോടെ പിടികൂടിയത്.

മംഗളൂരുവിൽ നിന്ന് വിൽക്കാൻ കൊണ്ടുവന്നതാണ് ലഹരിയുൽപ്പന്നങ്ങളെന്ന് ബി. ബേബി പോലീസിനോട് പറഞ്ഞു. രാവണേശ്വരത്തെ കുന്നുമ്മൽ കൃഷ്ണന്റെ ഭാര്യയാണ് പിടിയിലായ ബേബി. കെ.പി. ആക്ട് 118(i) പ്രകാരം സ്ത്രീയുടെ പേരിൽ കേസ് റജിസ്റ്റർ ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടയച്ചു.

LatestDaily

Read Previous

എക്സൈസ് ഉദ്യോഗസ്ഥനെതിരെ വെളിപ്പെടുത്തൽ

Read Next

ഷാരോൺ വധക്കേസ്; ഗ്രീഷ്മയെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു