കാമുകന്റെ ഫോണിൽ നന്ദയുടെ സ്വകാര്യ ചിത്രങ്ങൾ

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട് : വീട്ടുമുറിയിൽ ജാലക കമ്പിയിൽ കെട്ടിത്തൂങ്ങി ജീവനൊടുക്കിയ ബിരുദ വിദ്യാർത്ഥിനി അലാമിപ്പള്ളിയിലെ  നന്ദയുടെ 21, കാമുകൻ കല്ലൂരാവിയിലെ അബ്ദുൾ സുഹൈബിന്റെ 21,ഫോണിൽ നിന്ന് പോലീസ് പെൺകുട്ടിയുടെ അശ്ലീല ചിത്രങ്ങൾ കണ്ടെടുത്തു. പെൺകുട്ടിയും സുഹൈബും തമ്മിൽ ചേർന്നു നിൽക്കുന്ന ചിത്രങ്ങൽക്ക് പുറമെ പെൺകുട്ടിയുടെ മാത്രമായ അശ്ലീല ചിത്രങ്ങളും നന്ദ ആത്മഹത്യ കേസ്സിൽ പോലീസ് അറസ്റ്റ് ചെയ്ത പ്രതി സുഹൈബിന്റെ ഐഫോണിൽ  കണ്ടെത്തിയിട്ടുണ്ട്.

പ്രണയബദ്ധരായ പെൺകുട്ടിയും സുഹൈബും രഹസ്യ കേന്ദ്രത്തിൽ  എവിടെയോ തനിച്ച് ഒത്തുകൂടിയപ്പോൾ ക്യാമറയിൽ പകർത്തിയ ചിത്രങ്ങളാണിതെന്ന് കേസ്സന്വേഷണ സംഘം ഉറപ്പാക്കിയിട്ടുണ്ട്. ഒക്ടോബർ 31-ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്കും 2-30നും മധ്യേയാണ് അലാമിപ്പള്ളിയിലെ വീട്ടിൽ സ്വന്തം കിടപ്പുമുറിയിൽ ഇരുപത്തിയൊന്നുകാരിയായ നന്ദ ആത്മഹത്യ ചെയ്തത്.

പെൺകുട്ടിയും കാമുകൻ സുഹൈബും തമ്മിൽ ഇൗ നേരത്ത് വീഡിയോ കോളിൽ ഏറെ നേരം സംസാരിച്ചതിന് തൊട്ടുപിന്നാലെയാണ് നന്ദ വാതിലടച്ചിട്ട മുറിയിൽ ജീവനൊടുക്കിയത്. നന്ദയുടെ സെൽഫോണിലേക്ക് അവസാനമായി വിളിച്ചത് സുഹൈബായിരുന്നു.

നന്ദയുടെയും സുഹൈബിന്റേയും സെൽഫോണുകൾ പോലീസ് വിശദമായി പരിശോധിച്ചപ്പോഴാണ് പെൺകുട്ടിയും കാമുകനും ഒത്തുചേർന്ന അശ്ലീല ചിത്രങ്ങൾ കണ്ടെത്തിയത്. ആത്മഹത്യയ്ക്ക് തൊട്ടുമുമ്പ് പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ പുറത്തുവിടുമെന്ന് സുഹൈബ് വീഡിയോ കോളിൽ നന്ദയെ ഭീഷണിപ്പെ ടുത്തിയതാണ് നന്ദ മറുപുറം ആലോചിക്കാതെ സ്വന്തം മുറിയിൽ ജാലകത്തിന് കയർ കെട്ടി ആത്മഹത്യ ചെയ്തതെന്ന് ഉറപ്പാക്കിയിട്ടുണ്ട്.

നന്ദയുമായി ഏറ്റവുമൊടുവിൽ സംസാരിച്ച കാര്യം സുഹൈബും സമ്മതിച്ചിട്ടുണ്ട്. ഇതിനുള്ള തെളിവും ഫോണിലുണ്ട്. സുഹൈബിന് മറ്റുചില പെൺകുട്ടികളുമായും പ്രണയ ബന്ധങ്ങളുള്ളതായി സുഹൈബിന്റെ ഫോൺ രേഖകളിൽ കണ്ടെത്തിയതിനാൽ അലാമിപ്പള്ളിയിൽ ക്വാർട്ടേഴ്സിൽ താമസിക്കുന്ന മറ്റു രണ്ടു പെൺകുട്ടികളെക്കൂടി ഇന്നലെ സ്റ്റേഷനിൽ പോലീസ് വിളിപ്പിച്ച് തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.

നന്ദയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച കേസ്സിൽ കോടതി റിമാന്റ് ചെയ്ത സുഹൈബ് ജില്ലാ ജയിലിലാണ്. ഇലക്ട്രീഷ്യൻ ജോലി നോക്കുന്ന ഇൗ ഇരുപത്തിയൊന്നുകാരൻ കല്ലൂരാവിയിലെ മൊയ്്ലാക്കിരിയില്ലത്ത് സിദ്ദിഖിന്റെ മകനാണ്.

Read Previous

ബാങ്ക് ലൈംഗിക പീഡനം ഒതുക്കാൻ കോൺ. നേതാക്കൾ ഇരയെ വീട്ടിൽ കണ്ടു

Read Next

വെള്ളിക്കോത്ത് അക്രമം; എം.പൊക്ളന്റെ മകനടക്കം 2 സിപിഎം പ്രവർത്തകർ ആശുപത്രിയിൽ